അമേരിക്ക ഡെസ്ക്ക് | | 2 minutes Read
ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ബാസ്‌കറ്റ് ബോള്‍ മത്സരത്തില്‍ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കാത്തലിക് കത്തീഡ്രല്‍ ടീം ഒന്നാം സ്ഥാനവും, ക്‌നാനായ കാത്തലിക് ചര്‍ച്ച് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഗ്ലെന്‍ എല്ലനിലുള്ള ആക്കര്‍മാന്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് നവംബര്‍ 18-ന് ശനിയാഴ്ച നടത്തപ്പെട്ട ടൂര്‍ണമെന്റില്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, ക്‌നാനായ കാത്തലിക് ചര്‍ച്ച്, മാര്‍ത്തോമാ ചര്‍ച്ച്, മലങ്കര കാത്തലിക് ചര്‍ച്ച്, ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, യാക്കോബായ ചര്‍ച്ച്, സി.എസ്.ഐ ചര്‍ച്ച് എന്നീ ദേവാലയങ്ങളില്‍ നിന്നുമുള്ള 10 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.
വളരെ ആവേശകരമായ മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുവാന്‍ കഴിഞ്ഞത്. വിജയികള്‍ക്ക് എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ എവര്‍റോളിംഗ് ട്രോഫികളും, വ്യക്തിഗത ട്രോഫികളും റവ.ഫാ. ബിന്‍സ് ചേത്തലില്‍, റവ. ജോ വര്‍ഗീസ് മലയിലും ചേര്‍ന്ന് സമ്മാനിച്ചു.
മത്സരങ്ങളുടെ ആരംഭത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ റവ.ഫാ. തോമസ് മാത്യുവിന്റെ പ്രാര്‍ത്ഥനയ്ക്കുശേഷം ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് കണ്‍വീനര്‍ കെവിന്‍ ഏബ്രഹാം ഏവരേയും ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുകയും, മത്സരങ്ങളുടെ വ്യവസ്ഥകള്‍ വിവരിക്കുകയും ചെയ്തു.
സീറോ മലബാര്‍ കാത്തലിക് കത്തീഡ്രല്‍ ടീം: റിക്കി ചിറയില്‍ (ക്യാപ്റ്റന്‍), ഡേവിഡ് ജോസഫ്, ബഞ്ചമിന്‍ ജോസഫ്, രാഹുല്‍ ചിറയില്‍, വൈശാഖ് മാളിയേക്കല്‍, ജോണ്‍ ചിറയില്‍, ജെബിന്‍ ജോണ്‍, ജോസഫ് ചിറയില്‍.
ക്‌നാനായ കാത്തലിക് ടീം: ക്രിസ്റ്റിന്‍ ചേലയ്ക്കല്‍ (ക്യാപ്റ്റന്‍), ഏബല്‍ പൂത്തുറയില്‍, എബിന്‍ പൂത്തുറയില്‍, ജാലെന്‍ വലിയകാലായില്‍, റ്റിമ്മി കൈതയ്ക്കത്തൊട്ടിയില്‍, ഷോണ്‍ നെല്ലാമറ്റത്തില്‍, നവീന്‍ ചകിരിയാംതടത്തില്‍, ജോയല്‍ കക്കാട്ടില്‍, അന്‍സെല്‍ മുല്ലപ്പള്ളില്‍.
ടൂര്‍ണമെന്റിന്റെ വിജയത്തിനായി റവ.ഫാ. തോമസ് മാത്യു ചെയര്‍മാനായും, കെവിന്‍ ഏബ്രഹാം കണ്‍വീനറായുമുള്ള 15 അംഗ ടൂര്‍ണമെന്റ് കമ്മിറ്റി പ്രവര്‍ത്തിച്ചു.
ട്രോഫി വിതരണത്തിനുശേഷം എക്യൂമെനിക്കല്‍ സെക്രട്ടറി പ്രേംജിത്ത് വില്യം ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും, റവ.ഫാ. ബിന്‍സ് ചേത്തലില്‍ സമാപന പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
Also Read » മിഷൻ ലീഗ് ചിക്കാഗോ രൂപതാ വാർഷികത്തിന് ഒരുക്കങ്ങളായി
അന്റാർട്ടിക്ക് സമുദ്രജലത്തിന്റെ താപനില വർധിക്കുന്നു ; ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിച്ച് തുടങ്ങി
English Summary : Chicago Equmenichal Basketball Tournament in America Canada