അമേരിക്ക ഡെസ്ക്ക് | | 1 minute Read
വാഷിങ്ടൺ ഡി സി : ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തിൽ അക്ഷരജ്വാല എന്ന പേരിൽ സമ്മർ ക്ലാസ് സംഘടിപ്പിച്ചു .
അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് മലയാളം അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത് .
മോട്ടിവേഷണൽ സ്‌പീക്കർ കൂടിയായ ജെസ്സി സെബാസ്റ്റ്യൻ , MA , Mphil , ബി.Ed , ജയശ്രീ എന്നിവരാണ് ആണ് കുട്ടികള്‍ക്ക് മാതൃഭാഷയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചത്.
ഫൊക്കാന അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്‍ , ട്രസ്റ്റീ ബോർഡ് സെക്രട്ടറി എബ്രഹാം ഈപ്പൻ (പൊന്നച്ചൻ ) കൺവെൻഷൻ ചെയർ ജോൺസൻ തങ്കച്ചൻ , ശങ്കർ ഗണേശൻ എന്നിവർ നേതൃത്വം നൽകി.
മലയാളം അക്കാദമിയുടെ മാതൃക പ്രവർത്തനം കാഴ്ചവെച്ച ജയശ്രീ, ജെസ്സി സെബാസ്റ്റ്യൻ, ശങ്കർ ഗണേശൻ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു .
അക്ഷരജ്വാല മലയാളം പഠന പരിപാടി ക്ലാസ്സിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി കല ഷഹി, ട്രഷർ ബിജു ജോൺ എന്നിവർ പ്രേത്യേകം അഭിനന്ദിച്ചു.
Also Read » ദൂരവാണിനഗർ ഹൈസ്കൂളിലെ മലയാളി വിദ്യാർഥികൾക്കായി മലയാളം ക്ലാസ് ആരംഭിച്ചു
English Summary : Fokana Malayalam Academy in America Canada