അമേരിക്ക ഡെസ്ക്ക് | | 1 minute Read
യുഎസ് പ്രസിഡൻ്റെ് തെരഞ്ഞെടുപ്പിന് മുന്നോടിയായി റജിസ്റ്റർ ചെയ്ത വോട്ടർമാർക്കിടയിൽ നിക്കി ഹേലിക്കു പ്രസിഡന്റ് ബൈഡനെക്കാൾ 10% ലീഡെന്ന് സൂചന. മാർക്യുറ്റെ ലോ സ്കൂൾ പോളിംഗിലാണ് ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥി ഈ കുതിപ്പു നടത്തിയത്. ഹേലി 55% നേടിയപ്പോൾ ബൈഡനു 45% വോട്ടാണ് ലഭിച്ചത്.
വോട്ട് ചെയ്യാൻ സാധ്യതയുള്ളവരുടെ ഇടയിൽ ഹേലിയുടെ ലീഡ് 12% കടന്നു. 96% റിപ്പബ്ലിക്കന്മാർ ഹേലിയെ പിന്തുണയ്ക്കുന്നു. ബൈഡനു ഡെമോക്രാറ്റുകൾക്കിടയിൽ കിട്ടുന്ന പിന്തുണ 85% ആണ്.
ഡെമോക്രാറ്റുകളിൽ 15% ഹേലിയെ പിന്തുണച്ചേക്കുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന
ട്രംപിനു ബൈഡനെതിരെ 4% ലീഡുണ്ട് : 52-48. റോൺ ഡിസാന്റിസിനും ബൈഡന്റെ മേൽ ലീഡുണ്ട്: 2% (51-49).
നാലു പേരിൽ ജനങ്ങൾക്ക് കൂടുതൽ മതിപ്പുള്ളതു ഹേലിയോടാണ്: 38%. എന്നാൽ 30% പറയുന്നത് അവരെപ്പറ്റി കേട്ടിട്ടേയില്ല എന്നാണ്. ബൈഡനോട് 40% പേർക്കു മതിപ്പുണ്ട്; പക്ഷെ 59% പേർക്കു മതിപ്പില്ല.
ആദ്യ റിപ്പബ്ലിക്കൻ പ്രൈമറി നടക്കുന്ന ന്യൂ ഹാംപ്‌ഷെയറിൽ ഹേലി 18% പിന്തുണ കാണിക്കുമ്പോൾ ട്രംപിനു 46% ഉണ്ട്. എന്നാൽ ഡിസാന്റിസ് കുത്തനെ വീണു 7 ശതമാനത്തിൽ എത്തി. ക്രിസ് ക്രിസ്റ്റി 11%, വിവേക് രാമസ്വാമി 8%.
Also Read » ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍
Also Read » ഗസ്സയിലെ ആക്രമണം എത്രയും പെട്ടെന്ന് നിർത്തണമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ്
അന്റാർട്ടിക്ക് സമുദ്രജലത്തിന്റെ താപനില വർധിക്കുന്നു ; ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിച്ച് തുടങ്ങി
English Summary : Haley Leads Biden By 10 in America Canada