അമേരിക്ക ഡെസ്ക്ക് | | 1 minute Read
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്ന് കാനഡ പ്രതിരോധമന്ത്രി ബില്‍ ബ്ലയര്‍.
ഇന്ത്യയുമായുളള ബന്ധം പ്രധാനമാണെന്നും ഇന്ത്യയുമായുളള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും ബില്‍ ബ്ലയര്‍ ദ വെസ്റ്റ് ബ്ലോക്കിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
എന്നാല്‍ നിയമത്തെ സംരക്ഷിക്കാനും, നമ്മുടെ പൗരന്മാരെ സംരക്ഷിക്കാനും, അതേ സമയം സമഗ്രമായ അന്വേഷണം നടത്തി സത്യം ഉറപ്പാക്കാനും ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്, അദ്ദഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡോ-പസഫിക് ബന്ധം കാനഡയ്ക്കു നിര്‍ണായകമാണ്. ഹര്‍ദിപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞാല്‍, രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിച്ചതില്‍ ആശങ്കയുണ്ടാവുമെന്നും ബില്‍ ബ്ലയര്‍ വ്യക്തമാക്കി.
Also Read » യുഎസ് കാനഡ അതിർത്തിയിൽ കാർ പൊട്ടിത്തെറിച്ച് രണ്ടു മരണം ; നയാഗ്രയിലെ അതിർത്തി അടച്ചു
Also Read » ഭവന പ്രതിസന്ധി രൂക്ഷമാകുന്നു ; കുടിയേറ്റം പരിമിതപ്പെടുത്താനൊരുങ്ങി കാനഡ
അന്റാർട്ടിക്ക് സമുദ്രജലത്തിന്റെ താപനില വർധിക്കുന്നു ; ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിച്ച് തുടങ്ങി
English Summary : India Canada Issue in America Canada