അമേരിക്ക ഡെസ്ക്ക് | | 1 minute Read
ഒഹായോവിൽ ഇന്ത്യക്കാരൻ കാറിടിച്ചു മരിച്ചതായി പോലീസ് അറിയിച്ചു. 52 വയസ്സ് പ്രായമുള്ള പിയുഷ് പട്ടേലാണ് അന്തരിച്ചത് . സംഭവസ്ഥലത്തു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു .
ഫോക്സ്‌വാഗൺ ഗോൾഫ് ജിടിഐ കാർ ഓടിച്ചിരുന്നതു 25 വയസുള്ള കാമറോൺ ലൂയിസ ആണെന്നു പോലീസ് പറഞ്ഞു. പക്ഷെ അയാളെ അറസ്റ്റ് ചെയ്തിട്ടില്ല.
ബ്രൂൺസ്‌വിക്ക് ഹിൽസിൽ ഓട്ടംവൂഡ് ലെയ്‌നിൽ നടന്നു പോകുമ്പോഴാണ് നവംബർ 18നു പട്ടേലിനെ കാറിടിച്ചത്. ഹൈവെ പട്രോൾ എത്തിയപ്പോഴേക്കു അദ്ദേഹം മരിച്ചിരുന്നു.
Also Read » മുൻ സിനിമാതാരവും അഭിഭാഷകനുമായ ദിനേശ് മേനോൻ അന്തരിച്ചു
Also Read » ഷാർജയിൽ മണൽകൂനകൾ കയറുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
അന്റാർട്ടിക്ക് സമുദ്രജലത്തിന്റെ താപനില വർധിക്കുന്നു ; ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിച്ച് തുടങ്ങി
English Summary : Indian Man Dies In Ohio Car Crash in America Canada