അമേരിക്ക ഡെസ്ക്ക് | | 1 minute Read
സാന്‍ഫ്രാന്‍സിസ്കോ: അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് നേരത്തെ പറഞ്ഞിരുന്ന മസ്ക് പലസ്തീന്‍ അനുകൂല പോസ്ററുകള്‍ നീക്കം ചെയ്യാന്‍ എക്സ് പ്ളാറ്റ്ഫോം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.
ഫ്രം ദി റിവര്‍ ടു ദി സീ, ഡീകോളനൈസേഷന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഉള്ള പോസ്റ്റുകൾ നീക്കം ചെയ്യാനാണ് നിർദേശിച്ചതെന്നാണ് വാർത്ത.
പാലസ്തീൻ അനുകൂലികൾ വ്യാപകമായി ഉപയോഗിക്കുന്ന ഇത്തരം വാക്കുകൾ വംശഹത്യയെ സൂചിപ്പിക്കുന്നുവെന്നാണ് മസ്കിന്റെ വാദം. ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്ന എക്സിലെ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
എക്സില്‍ തങ്ങള്‍ നല്‍കുന്ന പരസ്യം തീവ്ര വലതുപക്ഷ ഉള്ളടക്കത്തിനൊപ്പം നല്‍കിയതിനാല്‍ താല്‍ക്കാലികമായി അവ നിര്‍ത്താന്‍ ആപ്പിള്‍ പദ്ധതിയിടുന്നുവെന്ന വിവരം പുറത്തുവന്ന ദിവസമാണ് മസ്കിന്റെ പുതിയ പോസ്ററ്.
Also Read » ഹമാസ് അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തത് 3 ലക്ഷം പേർ ; ലണ്ടനിൽ 126 പേരെ അറസ്റ്റ് ചെയ്തു
Also Read » ഫലസ്തീനിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ വാഗ്ദാനവുമായി കുവൈത്തിലെ 6 സ്വകാര്യ ക്ലിനിക്കുകൾ
അന്റാർട്ടിക്ക് സമുദ്രജലത്തിന്റെ താപനില വർധിക്കുന്നു ; ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിച്ച് തുടങ്ങി
English Summary : Musk X Against Palestine Post in America Canada