ഗൾഫ് ഡെസ്ക് | | 1 minute Read
ജിദ്ദ: രാജ്യത്തിൻ്റെ ദേശീയദിനാചരണം പ്രമാണിച്ച് സൗദി എയർലൈൻസ് ആഭ്യന്തര യാത്ര ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. ഒരു ഭാഗത്തേക്ക് 92 റിയാൽ മുതൽ സൗദിയിലെ വിവിധ നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യാമെന്നാണ് വിമാന കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് മുതൽ 23 വരെ സൗദിയ വെബ്സൈറ്റിൽ നിന്നും ടിക്കറ്റ് എടുക്കുന്നവർക്കാണ് ആനുകൂല്യമുള്ളത്. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള തീയതിക്കുള്ളിൽ ഇക്കോണമി വിഭാഗത്തിലെ ഗസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് ആനുകൂല്യം.
നേരിട്ടുള്ള വിമാന സർവീസിന് മാത്രമാണ് നിരക്കിളവ് ബാധകമാവുകയെന്നും സൗദി എയർലൈൻസ് അറിയിച്ചു.
Also Read » ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് കമ്മിറ്റി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
Also Read » സൗദി ദേശീയ ദിനം ജിദ്ദ കേരള പൗരാവലി ആഘോഷിക്കുന്നു
English Summary : National Day Celebrations Saudi Airlines Announces Concessions in America Canada