main

ലോക സൈക്ലിംഗ് ദിനത്തിൽ സൂറിച്ചിലെ തെരുവുകൾ വേറിട്ട പ്രതിഷേധത്തിന് വേദിയാകും

ലോക സൈക്ലിംഗ് ദിനമായ ജൂൺ 3 ന് നൂറുകണക്കിന് സൈക്ലിംഗ് താരങ്ങൾ സൂറിച്ച് നഗരത്തിൽ പ്രതിഷേധിക്കും . നഗരത്തിൽ മെച്ചപ്പെട്ട സൈക്ലിംഗ് ഇൻഫ്രാസ്ട്രക്ചർ പ്രാവർത്തികമാക്കാത്തതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് ആക്ടിവിസ്റ്റ് ഗ്രൂപ്പായ "ക്രിട്ടിക്കൽ മാസ്" പരിപാടി സംഘടിപ്പിക്കുന്നത്

9271-1685584370-screen-short

സുരക്ഷിതവും ഫലപ്രദവുമായ സൈക്കിൾ പാതകളുടെ അഭാവം ചൂണ്ടിക്കാണിക്കാൻ സൂറിച്ചിലെ തെരുവുകളിലൂടെ കൂട്ടത്തോടെ സൈക്കിൾ ചവിട്ടിക്കൊണ്ട് പ്രവർത്തകർ പ്രതിഷേധിക്കും.

നഗരത്തിൽ കൂടുതൽ സൈക്കിൾ പാതകൾ വരുന്നുണ്ടെങ്കിലും വേണ്ടത്ര വേഗതയില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത് . സൈക്കിൽ യാത്രികർക്ക് നഗരത്തിലെ റോഡുകൾ മുറിച്ചുകടക്കുന്നത് ഇപ്പോഴും പ്രയാസകരമാണെന്നാണ് ഇവരുടെ പക്ഷം.


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

“നഗരസൗഹൃദ മൊബിലിറ്റി എങ്ങനെയായിരിക്കുമെന്ന് കഴിയുന്നത്ര ആളുകളെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,”ഡബ്ല്യുഡബ്ല്യുഎഫ് സ്വിറ്റ്‌സർലൻഡിന്റെ മുൻ മേധാവിയും സംഘാടകനുമായ റോളണ്ട് വീഡർ പറഞ്ഞു

സൂറിച്ചിൽ മിക്ക അടിസ്ഥാന സൗകര്യ പദ്ധതികളും ഇപ്പോഴും മോട്ടോർ വാഹനങ്ങളെ കേന്ദ്രീകരിച്ചാണ്. “റോഡ് മരണങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞിട്ടുണ്ട് . എന്നാൽ സൈക്കിളുകളിലും ഇ-ബൈക്കുകളിലും യാത്ര ചെയ്യുന്നവർ അപകടത്തിൽ പെടുന്നത് ദിനംപ്രതി വർധിക്കുന്നതായി അവർ പറയുന്നു.

പ്രതിഷേധത്തിൻ്റെ ഭാഗമായി പ്രവർത്തകർ സൈക്കിൾ ചവിട്ടി നഗരം ചുറ്റും . എത്ര സൈക്ലിസ്റ്റുകൾ പങ്കെടുക്കുന്നു എന്നതിനെ ആശ്രയിച്ച് മോട്ടോർ ഗതാഗതത്തിനും പൊതുഗതാഗതത്തിനും തടസ്സം നേരിടാൻ സാധ്യതയുണ്ട് .

റോഡുകളും ട്രാം ലൈനുകളും ബോധപൂർവം തടയില്ലെന്ന് പ്രവർത്തകർ പൊതുജനങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട് . അടിയന്തര സേവനങ്ങൾ ആവശ്യമായി വരുമ്പോൾ ഇടപെടുമെന്ന് പോലീസ് വ്യക്തമാക്കി


Also Read » ഗാന്ധി ജയന്തി ദിനത്തിൽ ചേലേമ്പ്രയിൽ ലഹരിക്കെതിരെ പ്രതിരോധ സദസ്


Also Read » മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടി കമ്പനി ചിത്രം കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി


RELATED

English Summary : On World Cycling Day The Streets Of Zurich Will Be The Venue For A Separate Protest in America Canada

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0455 seconds.