അമേരിക്ക ഡെസ്ക്ക് | | 1 minute Read
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ച ലീ ചുഴലിക്കാറ്റ് പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപിനെ മറികടന്ന് സെന്റ് ലോറന്‍സ് ഉള്‍ക്കടലിലേക്ക് നീങ്ങി.
മാഗ്ഡലന്‍ ദ്വീപുകളുടെ പടിഞ്ഞാറ് ഭാഗത്തേക്ക് കടന്ന് വൈകുന്നേരത്തോടെ വടക്കന്‍ ന്യൂഫൗണ്ട്ലാന്റില്‍ ചുഴലിക്കാറ്റെത്തിച്ചേരും.
അതെസമയം ന്യൂഫൗണ്ട്‌ലാന്റില്‍ എത്തുമ്പോഴേക്കും ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെന്ന് ചുഴിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറയിച്ചു.
മാരിടൈംസിലുടനീളം വീശിയടിച്ച ചുഴലിക്കാറ്റില്‍ 52,000ത്തോളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു. കൂടാതെ 9,000-ത്തിലധികം ഉപഭോക്താക്കള്‍ ഇരുട്ടിലാണെന്ന് ന്യൂബ്രണ്‍സ് വിക് പവര്‍ അറിയിച്ചു.
വ്യാപകമായ വൈദ്യുതി മുടക്കം കാരണം പ്രദേശത്തുടനീളമുള്ള പല ട്രാഫിക് ലൈറ്റുകളും പ്രവര്‍ത്തനരഹിതമായതായി ഹാലിഫാക്‌സ് റീജന്‍ മുനിസിപ്പാലിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ബ്രിഡ്ജ് വാട്ടര്‍, ലുനെന്‍ബര്‍ഗ്, ഹാലിഫാക്‌സിലെ ചില ഭാഗങ്ങളില്‍ അടക്കം വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സേവനത്തില്‍ തടസ്സങ്ങള്‍ അനുഭവപ്പെട്ടതായി ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഈസ്റ്റ്ലിങ്ക് അറിയിച്ചു.
Also Read » ലീ ചുഴലിക്കാറ്റ് യൂറോപ്പിലേക്ക് നീങ്ങുന്നു ; അയർലണ്ടിൽ കനത്ത പേമാരിയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം
English Summary : Tropical Storm Lee Moves Into Gulf Of St Lawrence in America Canada