അമേരിക്ക ഡെസ്ക്ക് | | 1 minute Read
പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ മോൺസ്റ്റർ നാനി എന്നറിയപ്പെടുന്ന യുവാവിന് 707 വർഷം തടവുശിക്ഷ വിധിച്ച് യു എസ് കോടതി. മാത്യു സക്രസെവ്സ്കി എന്ന 34കാരനാണ് മോൺസ്റ്റർ നാനി എന്ന പേരിൽ അറിയപ്പെടുന്നത്.
2014 ജനുവരിക്കും 2019 മേയ് മാസത്തിനും ഇടയിലാണ് ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയത്. രണ്ട് മുതല്‍ 14 വയസ്സ് വരെയുള്ള ആൺകുട്ടികളാണ് നാനിയുടെ പീഡനത്തിനിരയായത്.
എട്ടുവയസുകാരനെ നാനി മോശമായി സ്പർശിച്ചു എന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് സംഭവങ്ങൾ പുറത്തറിഞ്ഞത്.
ഇയാൾ കുട്ടികളെ നോക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. അതിനിടയിലാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത്. ദൈവദൂതനായി വേഷമിട്ട ഒരു വേട്ടക്കാരനാണ് പ്രതിയെന്ന് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ടോഡ് സ്പിറ്റ്സർ, മാത്യു സക്രസെവ്സ്കിയെ വിശേഷിപ്പിച്ചു.
അതേ സമയം കോടതിയിൽ ക്ഷമാപാണം നടത്താനോ പശ്ചാത്താപിക്കാനോ നാനി തയ്യാറായില്ലെന്നത് കോടതിയെ അതിശയിപ്പിച്ചു.
Also Read » 11കാരിയെ പീഡിപ്പിച്ച കേസിൽ ആനയാറങ്ങാടി സ്വദേശിക്ക് 43 വർഷം കഠിന തടവ്
Also Read » മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്ത കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ
അന്റാർട്ടിക്ക് സമുദ്രജലത്തിന്റെ താപനില വർധിക്കുന്നു ; ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിച്ച് തുടങ്ങി
English Summary : Us Court Verdict 707 Years Imprisonment For Rape Case in America Canada