main

ഖാലിസ്താന്‍ നേതാവിന് നേരെയുള്ള വധശ്രമത്തിൽ ഇന്ത്യൻ ഏജൻസി ഇടപെട്ടതായി അമേരിക്കൻ പത്രം ; നിഷേധിച്ച് ഇന്ത്യ


ന്യൂയോര്‍ക്ക്: ഖാലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പന്ത്‌വന്ത് സിങ് പന്നുനിനെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജൻസിയായ റോ ( റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് ) നേരിട്ട് ഇടപെട്ടതിന്റെ തെളിവുമായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് .

16848-1714533493-untitled-1


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണ് അമേരിക്കന്‍ പൗരത്വമുള്ള ഗുര്‍പന്ത്‌വന്ത് സിങിനെ യു എസ് മണ്ണില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പത്രം റിപ്പോർട്ട് ചെയ്തു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കഴിഞ്ഞ വര്‍ഷം അവസാനം നടന്ന കൊലപാതക ശ്രമത്തിന് അംഗീകാരം നല്‍കിയത് അന്നത്തെ റോ മേധാവി സാമന്ത് ഗോയല്‍ ആണെന്നുംമോദിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അറിവോടെയാണ് ഇതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ഇതേ സമയം ഗുര്‍പന്ത്‌വന്ത് സിങ് പന്നുവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപണം നേരിടുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ട വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടിനെ വിമർശിച്ച് ഇന്ത്യ രംഗത്തെത്തി .

ഗുരുതരമായ വിഷയത്തില്‍ അനാവശ്യവും അടിസ്ഥാനരഹിതവുമായ ആരോപണമാണ് വാഷിങ്ടണ്‍ പോസ്റ്റ് ഉന്നയിച്ചിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു.

പേരുവെളിപ്പെടുത്താത്ത സ്രോതസ്സുകളെ ഉദ്ധരിച്ചാണ് പത്രം പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റോ ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞത്. ഗുരുതരമായ വിഷയത്തില്‍ ഒരു ന്യായീകരണവും ഇല്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.


Also Read » കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോകുന്ന മാതാപിതാക്കൾക്ക് ജയിലിൽ പോകാം ; കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ കർശന നിയമവുമായി അമേരിക്കൻ പ്രവിശ്യ സർക്കാർ


Also Read » അമേരിക്കയിലെ സർവകലാശാലകളിൽ പോലീസ് - വിദ്യാർഥിസംഘർഷം ; പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ അക്രമം അഴിച്ചുവിടരുതെന്നും പ്രസിഡൻ്റ് ബൈഡൻ



RELATED

English Summary : American Newspaper Says That Indian Agency Was Involved In The Assassination Attempt On Khalistan Leader India Denied in America


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1119 seconds.