main

'എൻ.ജെ മലയാളീസ് വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ 'പാട്ടുപെട്ടി'യുടെ വാർഷികാഘോഷം 'മേളം' സംഘടിപ്പിച്ചു


ന്യൂയോർക്ക് : അമേരിക്കയിലെ പ്രവാസി മലയാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പായ 'എൻ.ജെ മലയാളീസ്' 2023-ൽ പാട്ട് പെട്ടിയുടെ വാർഷികാഘോഷം 'മേളം' എന്ന പേരിൽ സംഘടിപ്പിച്ചു

ഒരു പതിറ്റാണ്ടു മുമ്പ് സംഗീത പ്രേമിയായ മനോജ് കിഴക്കൂട്ട് തുടങ്ങിയ കൂട്ടായ്മയാണ് 'എൻ.ജെ മലയാളീസ്'

17497-1717460849-83027b9f-859b-45b3-8b07-183fa5f642f7


ന്യൂ ജേഴ്സി-ന്യൂയോർക്ക് മേഖലകളിൽ വേദികളിൽ അവസരം കിട്ടാത്ത കഴിവുള്ള കലാകാരന്മാർക്ക് അവസരം നൽകാനായി മാത്രം തുടങ്ങി വെച്ച ഒരു പരിപാടിയാണ് 'പാട്ടുപെട്ടി'.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


വെറും ആറ് കലാകാരന്മാരെ വച്ച് തുടങ്ങിയ ഈ 'പാട്ടുപെട്ടി' ഇപ്പോൾ നൂറിൽ പരം കലാകാരന്മാരുടെ ഒരു കൂട്ടായ്മയായി വളർന്നു പന്തലിച്ചു. എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചയാണ് പാട്ടു പെട്ടിയുടെ പരിപാടികൾ നടത്താറുള്ളത്. ഈ പരിപാടിയിൽ പങ്കെടുത്തതിനു ശേഷം കലാകാരന്മാർക്ക് കുറെയധികം സ്റ്റേജുകൾ കിട്ടി.

നാല് വയസ്സു മുതൽ അറുപത്തഞ്ചു വയസ്സു വരെയുള്ള കലാകാരന്മാർ ഇതിൽ പങ്കെടുക്കുന്നുണ്ട്. ന്യൂ ജേഴ്‌സി സോമർസെറ്റിലെ ടാഗോർ ഹാളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സംഗീത പരിപാടി അരങ്ങേറിയപ്പോൾ നഗരം ആവേശത്തിൽ മുഴുകി.

കലാകാരന്മാരുടെ അവിശ്വസനീയമായ കഴിവുകൾ പ്രദർശിപ്പിച്ച വേദിയിൽ പങ്കെടുത്തവരെല്ലാം തന്നെ ഈ പരിപാടിയെ പ്രശംസിച്ചു. സംഗീതത്തിൻ്റെയും, നൃത്തത്തിന്റെയും, ആഘോഷത്തിൻ്റെയും അവിസ്മരണീയ സായാഹ്നമായി 'മേളം' മാറി.

ഇപ്പോൾ 'എൻ.ജെ മലയാളീസിനു' 21 സബ് ഗ്രൂപ്പുകൾ ഉണ്ട്. ജോലി നോക്കുന്നവർക്കും, കൃഷിക്കാർക്കും, പാചകം ഇഷ്ടമുള്ളവർക്കും, യാത്രകൾ ചെയ്യാൻ ഇഷ്ടമുള്ളവർക്കും എല്ലാവർക്കും അതിൻറെതായ സബ് ഗ്രൂപ്പുകൾ ഉണ്ടെന്നതും ഈ കൂട്ടായ്മയുടെ പ്രത്യേകതയാണ്.


Also Read » സ്വാതി സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ പതിമൂന്നാമത് വാർഷികാഘോഷം സംഘടിപ്പിച്ചു


Also Read » കെ.ഡി.എൻ.എ- മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



RELATED

English Summary : Melam Organized The Annual Celebration Of Patupetti Of Nj Malayalees Whatsapp Group in America


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

അമേരിക്കയിലെ പ്രവാസി മലയാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പായ 'എൻ.ജെ മലയാളീസ്' 2023-ൽ പാട്ട് പെട്ടിയുടെ വാർഷികാഘോഷം 'മേളം' എന്ന പേരിൽ സംഘടിപ്പിച്ചു - https://www.flashnewsonline.com/f/k-3ZXJd/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0961 seconds.