main

സൗത്ത് കരോലിനയിൽ സ്വന്തം മക്കളെ മുക്കി കൊന്ന് അമ്മ


സൗത്ത് കരോലിനയിൽ അമ്മ മക്കളെ കൊല്ലാൻ ശ്രമിച്ചതായി റിപ്പോർട്ട്. അമ്മ തന്റെ പെൺമക്കളിൽ ഒരാളെ മുക്കിക്കൊല്ലുകയും മറ്റൊരു കുട്ടിയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി ആണ് റിപ്പോർട്ട്.

9072-1684893569-screen-short


എന്നാൽ മൂത്ത മകൾ സഹോദരിയുടെ നിലവിളി കേട്ട് ഉണർന്നത് കാരണം ഒരു കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞുവെന്ന് അധികൃതർ പറഞ്ഞു.വെള്ളിയാഴ്ച പുലർച്ചെ സെന്റ് ഹെലീന ദ്വീപിലെ വീട്ടിൽ ആണ് ആക്രമണം നടന്നത്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


അമ്മ ജാമി ബ്രാഡ്‌ലി ബ്രൂണിനെതിരെ (37) കൊലപാതകത്തിനും കൊലപാതകശ്രമത്തിനും കേസെടുത്തതായി ബ്യൂഫോർട്ട് കൗണ്ടി ഷെരീഫ് പി.ജെ. ടാനർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ടാനർ ഇതിനെ ഭയാനകമായ കുറ്റകൃത്യമാണെന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ബ്രൺ തന്റെ കുട്ടികളെ കൊല്ലാൻ ആഗ്രഹിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെ ആണ് കുറ്റകൃത്യം നടന്നത്. ബ്രൂണിന്റെ 16 വയസ്സുള്ള മകൾ ഉറങ്ങുകയായിരുന്നു, 8 വയസ്സുള്ള സഹോദരിയുടെ നിലവിളി കേട്ടാണ് അവൾ ഉണരുന്നത്.

കുളിമുറിയിൽ നിന്നും കരച്ചിൽ കേട്ടെത്തിയ കുട്ടി സഹോദരിയെ അമ്മയിൽ നിന്ന് അകറ്റുകയും 911 എന്ന നമ്പറിൽ വിളിക്കാൻ അടുത്തുള്ള ഒരു കുടുംബാംഗത്തിന്റെ വീട്ടിലെത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.


Also Read » സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിനെ ഇനി മലയാളി നയിക്കും ; ബേബി പെരേപ്പാടനെ പുതിയ മേയറായി തെരഞ്ഞെടുത്തു


Also Read » പ്രമേഹരോഗിയായ നാല് വയസ്സുകാരിയുടെ മരണം ; കുട്ടിയുടെ മാതാവിന് ഒമ്പത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് യു എസ് കോടതി



RELATED

English Summary : Mother Drowns Her Children To Death In South Carolina in America


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

സൗത്ത് കരോലിനയിൽ അമ്മ മക്കളെ കൊല്ലാൻ ശ്രമിച്ചതായി റിപ്പോർട്ട്. - https://www.flashnewsonline.com/f/kV6JbgV/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0612 seconds.