main

കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോകുന്ന മാതാപിതാക്കൾക്ക് ജയിലിൽ പോകാം ; കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ കർശന നിയമവുമായി അമേരിക്കൻ പ്രവിശ്യ സർക്കാർ


ഓസ്റ്റിന്‍ : കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ കർശന നിയമവുമായി അമേരിക്കൻ പ്രവിശ്യ സർക്കാർ. കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോകുന്ന മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ ഉറപ്പ് ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാമിലി ആന്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസസ് അറിയിച്ചു.

16966-1715439179-images


സ്‌കൂള്‍ വേനലവധി ആരംഭിക്കാനിരിക്കെ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് കർശന നടപടികളിലേക്ക് വകുപ്പ് നീങ്ങുന്നത്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


വിവിധ ആവശ്യങ്ങൾക്ക് മാതാപിതാക്കൾ പുറത്തേക്ക് പോകുമ്പോൾ 12 വയസ്സിന് താഴെയുള്ള കുട്ടികൾ വീട്ടില്‍ തനിച്ചാകാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വീട്ടില്‍ ശ്രദ്ധിക്കാതെ വിട്ടാല്‍, മാതാപിതാക്കളുടെ മേല്‍നോട്ടം അശ്രദ്ധയാണെന്ന് ആരോപിക്കപ്പെടാം. ഇത് പിഴകള്‍, അല്ലെങ്കില്‍ ജയില്‍ ശിക്ഷ എന്നിവയില്‍ കലാശിച്ചേക്കാം.

ടെക്സാസില്‍ സ്ഥിരീകരിച്ചിട്ടുള്ള ദുരുപയോഗ കേസുകളില്‍ പകുതിയിലധികവും അവഗണനയും അശ്രദ്ധമായ മേല്‍നോട്ടത്തിന്റെ ഫലമാണ്. 2011-ല്‍, കുട്ടികളെ ദുരുപയോഗം ചെയ്യുകയോ അവഗണിക്കുകയോ ചെയ്തതായി സ്ഥിരീകരിച്ച 75% കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് .

ഒരു കുട്ടിക്ക് വീട്ടില്‍ തനിച്ചായിരിക്കാന്‍ എത്ര വയസ്സ് ഉണ്ടായിരിക്കണമെന്ന് ടെക്‌സസ് നിയമം വ്യക്തമായി പറയുന്നില്ലെങ്കിലും മാര്‍ഗനിര്‍ദ്ദേശങ്ങളുടെ രൂപത്തില്‍ സംസ്ഥാനം മാതാപിതാക്കള്‍ക്ക് ശുപാര്‍ശകള്‍ വാഗ്ദാനം ചെയ്യുന്നു.


Also Read » കോഴിക്കോട് ജില്ലാ ജയിലിൽ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി ; മൂന്ന് ജയിൽ ഉദ്യോഗസ്ഥര്‍ക്കും രണ്ട് തടവുകാർക്കും പരിക്ക്


Also Read » വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചിൽ തുടരുന്നു



RELATED

English Summary : Parents Who Leave Their Children Alone At Home Can Go To Jail American Provincial Government With Strict Law To Ensure The Safety Of Children in America


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.8 MB / ⏱️ 0.0017 seconds.