main

അമേരിക്കയിലെ സർവകലാശാലകളിൽ പോലീസ് - വിദ്യാർഥിസംഘർഷം ; പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ അക്രമം അഴിച്ചുവിടരുതെന്നും പ്രസിഡൻ്റ് ബൈഡൻ


ലോസ് ഏഞ്ചൽസ് : അമേരിക്കയിലെ സർവകലാശാലകളിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർഥി പ്രക്ഷോഭം വിവിധ കാമ്പസുകളിൽ പോലീസ് - വിദ്യാർഥിസംഘർഷത്തിൽ കലാശിച്ചു.

യുസിഎൽഎയിൽ വിദ്യാർഥികൾ കെട്ടിയ ടെൻ്റ് നീക്കം ചെയ്യാൻ പോലീസ് ബലപ്രയോഗം നടത്തിയത് നേരിയ സംഘർഷത്തിലാണ് കലാശിച്ചത്.

16901-1714707851-untitled-1


പലസ്‌തീനിയൻ അനുകൂല പ്രതിഷേധക്കാരെ വ്യാഴാഴ്ച പല കോളേജുകളിൽ നിന്നും പോലീസ് ബലമായി നീക്കം ചെയ്തു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ സ്ഥാപിച്ചിരുന്ന ടെൻ്റ് നീക്കാൻ പോലീസ് നടത്തിയ ശ്രമം സംഘർഷത്തിൽ കലാശിച്ചു.

യുസിഎൽഎയിൽ 210 പേരെ അറസ്റ്റ് ചെയ്തതായി ലോസ് ഏഞ്ചൽസ് പോലീസ് പറഞ്ഞു. മറ്റ് സർവകലാശാലകളിൽ നൂറുകണക്കിന് വിദ്യാർഥികളെ അറസ്റ്റു ചെയ്തു നീക്കി.

ഗാസയ്‌ക്കെതിരായ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ വിവിധ സർവകലാശാലകളിലേക്ക് മാർച്ച് നടത്തുകയും ടെൻ്റുകൾ സ്ഥാപിച്ച് പ്രധിഷേധിച്ചത്.

ഗാസയിലെ രക്തച്ചൊരിച്ചിൽ തടയാൻ ശ്രമിക്കാതെ ഇസ്രയേലിൻ്റെ നീക്കത്തെ പിന്തുണച്ച പ്രസിഡൻ്റ് ജോ ബൈഡനെതിരെ ശക്തമായ പ്രതിഷേധമാണ് കാമ്പസുകളിൽ ഉയർന്ന് വന്നത്.

അതേസമയം വ്യാഴാഴ്ച നടന്ന പ്രതിഷേധത്തിന് പിന്നാലെ പ്രതിഷേധിക്കാൻ അമേരിക്കക്കാർക്ക് അവകാശമുണ്ടെന്നും എന്നാൽ അക്രമം അഴിച്ചുവിടരുതെന്നും പ്രസിഡൻ്റ് ബൈഡൻ പറഞ്ഞു. സ്വത്ത് നശിപ്പിക്കുന്നത് സമാധാനപരമായ പ്രതിഷേധമല്ലെന്നും അദ്ദേഹം വൈറ്റ് ഹൗസിൽ പറഞ്ഞു.


Also Read » ചൂട് കാലത്ത് തണ്ണിമത്തന് ആവശ്യമേറുന്നു ; എന്നാ പിന്നെ ഗുണമറിഞ്ഞ് കഴിച്ചാലോ ?


Also Read » കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി ; കെപിസിസി അംഗം കെ വി സുബ്രഹ്‌മണ്യത്തെ പുറത്താക്കിയത് കൂട്ടായ തീരുമാനമെന്ന് ഡിസിസി പ്രസിഡൻ്റ്



RELATED

English Summary : Police Student Clash In American Universities President Biden Says He Has The Right To Protest But Not To Unleash Violence in America


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.83 MB / ⏱️ 0.0686 seconds.