main

പാലക്കാട് സ്വദേശി സേതു കരിയാട്ട് (79) ഫ്ലോറിഡയിലെ നേപ്പിൾസിൽ അന്തരിച്ചു


പാലക്കാട് സ്വദേശി സേതു കരിയാട്ട് (79) ഫ്ലോറിഡയിലെ നേപ്പിൾസിൽ അന്തരിച്ചു. കരിയാട്ടിൽ രാമൻകുട്ടി നായരുടെയും ദാക്ഷായണിയമ്മയുടെയും മകനായ സേതു കരിയാട്ട് ദീർഘകാലം ന്യൂ യോർക്കിൽ ബ്രൂക്ലിനിലും, പിന്നീട് ന്യൂ ജേഴ്സിയിൽ പരാമസ്സിലുമായിരുന്നു താമസം.

17013-1715608644-untitled-3


ഇന്ത്യയിൽ സായി ബുക്കാറോയിലും , സെയിൽ സേലത്തിലും എഞ്ചിനീയർ ആയി മുൻപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് അമേരിക്കയിൽ എത്തിയ ശഷം ന്യൂ യോർക്ക് സിറ്റിയിൽ ട്രാൻസിറ്റ് അതോറിറ്റിയിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിൽ സൂപ്പർവൈസർ ആയിരുന്നു.

റിട്ടയർമെന്റിനു ശേഷം സൗത്ത്ഫ്ലോറിഡയിലെ നേപ്പിൾസിൽ താമസിച്ചു വരികയായിരുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഏലിയാമ്മ കരിയാട്ട് ആണ് സഹധർമ്മിണി. മക്കൾ: രോഹൻ കരിയാട്ട്; അനീഷ് കരിയാട്ട് (പത്നി ഡോറി കരിയാട്ട്). കൊച്ചുമക്കൾ: ഐസ്സക്ക് ; സിന്ധ്യ

സഹോദരങ്ങൾ : പരേതനായ മുരളി മോഹൻ; രാജഗോപാൽ; അശോക് കുമാർ; ഹരിദാസ്; രാംകുമാർ; പരേതരായ രത്നവല്ലി ; ചന്ദ്രിക എന്നിവരാണ് ഇളയ സഹോദരങ്ങൾ.

ഫ്യൂണറൽ സംബന്ധിച്ചുള്ള വിവരങ്ങൾ:
മേയ് 13: Legasy Options Funeral Home, Fort Myers, Florida
മേയ് 17: Riewerts Funeral Home, Bergenfield, New Jersey

ഫ്യൂണറൽ സർവീസ്:
മേയ് 18: സെന്റ് മേരീസ് സിറിയക് ഓർത്തഡോൿസ് ചർച്ച് , ബെർഗെൻഫീൽഡ് , ന്യൂ ജേഴ്സി.


Also Read » ഡോ. ജെഫ് മാത്യു വട്ടാടിക്കുന്നേൽ (45 ) ഫ്‌ലോറിഡയിൽ അന്തരിച്ചു


Also Read » കോഴിക്കോട് സ്വദേശി ഷമീർ (57) ജിദ്ദയിൽ അന്തരിച്ചു



RELATED

English Summary : Sethu Kariat 79 A Native Of Palakkad Passed Away In Naples Florida in America


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0015 seconds.