വെബ് ഡെസ്ക്ക് | | 1 minute Read
മെൽബൺ : പ്രഥമ ഓൾ ഓസ്‌ട്രേലിയ ചീട്ടുകളി മത്‌സരം ഡിസംബർ 2 ശനിയാഴ്ച്ച ഉച്ചക്ക്തി 3 മണിയോടെ മെൽബൺ സൗത്തിലെ ഡാൻഡിനോങ് ഭാഗത്തുള്ള KARMA Club ന്റെ ഹാളിൽ വച്ച് നടക്കും
രണ്ട് വിഭാഗങ്ങളിലായാണ് മത്‌സരം സംഘടിപ്പിച്ചിരിക്കുന്നത്. ചീട്ടുകളി പ്രേമികളുടെ ആവേശമായ റമ്മിയും , തുറുപ്പ് ഗുലാനും യഥാക്രമം ഒറ്റക്കും , ജോഡിയുമായും മത്സരിക്കാവുന്നതാണ്. തുറുപ്പ് ഗുലാൻ കളിക്കുന്നവർ താന്താങ്ങൾക്ക് ഇഷ്ടമുള്ള ആളെ പങ്കാളിയാക്കി ജോഡിയായി കളിക്കാൻ സാധിക്കുന്ന തരത്തിലാണ് മത്‌സരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് KARMA പ്രസിഡന്റ് റോബിൻ ജോസഫ് പറഞ്ഞു.
ഓസ്‌ട്രേലിയായുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും . ഭാഗ്യവും സാമർത്ഥ്യവും മാറ്റുരക്കുന്ന മത്‌സരത്തിൽ ഓസ്‌ട്രേലിയിൽ ഉള്ള എല്ലാ മലയാളികൾക്കും -സ്ത്രീപുരുഷ ഭേദമന്യേ- പങ്കെടുക്കാമെന്ന് സംഘാടക സമതി അറിയിച്ചു.
റമ്മി/തുറുപ്പ് ഗുലാൻ രജിസ്ട്രേഷന് വേണ്ടി താഴെ കൊടുത്തിട്ടുമുള്ള ആളുകളുമായി ബന്ധപ്പെടേണ്ടതാണ്.
Robin Joseph – 042 669 9714
Vinod Jose – 0425 007 704
Innocent George – 0412 024 706
Also Read » മാത്യു കുഴൽനാടന് OICC ഓസ്‌ട്രേലിയ നൽകുന്ന സ്വീകരണം മെൽബണിൽ
Also Read » ഓസ്‌ട്രേലിയൻ നാവികന് പരിക്കേറ്റ സംഭവത്തിൽ ചൈനയെ വിമർശിച്ചു ആന്റണി അൽബാനീസ്
English Summary : All Australian Cheettukali Competition in Australia