വെബ് ഡെസ്ക്ക് | | 1 minute Read
പെര്‍ത്ത്: മതവിശ്വാസികളായ അധ്യാപകരെ നിയമിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ക്രൈസ്തവ മൂല്യങ്ങള്‍ക്കു വിരുദ്ധമായി ജീവിക്കുന്നവരെ നിയമിക്കാന്‍ സ്‌കൂളുകളെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്ന നിയമ ഭേദഗതി കൊണ്ടു വരാനുള്ള നീക്കത്തിൽ നിന്ന് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാർ പിൻമാറുന്നതായി സൂചന
സർക്കാർ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മതപരമായ സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിച്ചിരുന്ന തുല്യ അവസര നിയമത്തില്‍ ഭേദഗതി വരുത്താനായിരുന്നു സര്‍ക്കാരിന്റെ നീക്കം.
നിയമ ഭേദഗതി ശിപാര്‍ശ ചെയ്യുന്ന ബില്‍ സംസ്ഥാന പാര്‍ലമെന്റില്‍ 2023-ല്‍ അവതരിപ്പിക്കാനിരിക്കെയാണ് ബില്ലിന്റെ ഭാവി അനിശ്ചിതത്വത്തിലായത്.
അടുത്തിടെ അബോര്‍ജിനലുകള്‍ക്ക് (തദ്ദേശീയ ജനവിഭാഗം) ഭരണഘടനാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന റഫറണ്ടം ദേശീയ തലത്തില്‍ ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.
ഈ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് വിശ്വാസികളുടെ വിമര്‍ശനം ഭയന്ന് ക്രിസ്ത്യന്‍ സ്‌കൂളുകളെ നിയന്ത്രിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ മാറിച്ചിന്തിക്കുന്നത്.
Also Read » ഓസ്‌ട്രേലിയന്‍ കമ്പനികൾക്ക് നേരെ സൈബര്‍ ആക്രമണം ; ചൈനീസ് ഹാക്കര്‍മാർ സുരക്ഷാ ഭീഷണിയെന്ന് എ.എസ്.ഡി
Also Read » പ്രഥമ ഓൾ ഓസ്‌ട്രേലിയ ചീട്ടുകളി മത്‌സരം മെൽബണിൽ ഡിസംബർ 2 ന്
English Summary : Australian Christian School Update in Australia