വെബ് ഡെസ്ക്ക് | | 1 minute Read
കാന്‍ബറ: ചൈനീസ് ഹാക്കര്‍മാരുടെ പ്രവൃത്തി ഓസ്‌ട്രേലിയയുടെ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് ഓസ്ട്രേലിയന്‍ സിഗ്‌നല്‍സ് ഡയറക്ടറേറ്റ് (എ.എസ്.ഡി) ആരോപിച്ചു. ഓസ്‌ട്രേലിയന്‍ കമ്പനികൾക്ക് നേരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നാലെയാണ് എ.എസ്.ഡി ആരോപണവുമായി രംഗത്ത് വന്നത്.
ആശുപത്രികളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സേവന സ്ഥാപനങ്ങളും ബിസിനസ് സ്ഥാപനങ്ങളും ഉള്‍പ്പെടെ ഹാക്കര്‍മാരുടെ ഇരകളാണെന്നും ക്വീന്‍സ്ലന്‍ഡിലും വിക്ടോറിയയിലുമാണ് ഭൂരിഭാഗം സൈബര്‍ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും എ.എസ്.ഡി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരവധി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോരുകയും പിന്നീട് ഡാര്‍ക്ക് വെബ്ബിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍, വ്യവസായം, രാഷ്ട്രീയ സംഘടനകള്‍, വിദ്യാഭ്യാസം, ആരോഗ്യം, അവശ്യ സേവന ദാതാക്കള്‍, മറ്റ് നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ഓസ്ട്രേലിയക്കാരെ സൈബര്‍ കുറ്റവാളികള്‍ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്.
Also Read » ചൈനയുടെ നഷ്ടം ഇന്ത്യയുടെ നേട്ടമാകുന്നു ; മരുന്ന് വിപണി കയ്യടക്കാൻ ഇന്ത്യൻ മരുന്ന് നിർമാതാക്കൾ
Also Read » തമിഴ് നാട്ടിൽ ചൈനീസ് സിന്തറ്റിക് നൂലായ ചൈനീസ് മാഞ്ചയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി
English Summary : China Blamed As Major Backer Behind Hacking Of Australian Companies And Infrastructure in Australia