വെബ് ഡെസ്ക്ക് | | 1 minute Read
മെൽബൺ : മെൽബണിൽ മലയാളി യുവാവ് – വിഷ്ണു പ്രഭാകരൻ (35 ) ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം പകൽ ബൈക്ക് റൈഡ് നടത്തി , വൈകുന്നേരം ഡാണ്ടിനോങ് റേഞ്ചസിൽ നിന്നും വീട്ടിലേക്ക് പോകവെയാണ് അപകടം ഉണ്ടായെതെന്ന് കരുതപ്പെടുന്നു.
സഹയാത്രികരായിരുന്ന സുഹൃത്തുക്കൾ പാകെൻഹാം (Pakenham) പോലീസിൽ അറിയിച്ചപ്പോഴാണ് , രാത്രി വരെ നീണ്ട തിരച്ചിലിൽ വിഷ്ണുവിനെ പിറ്റേദിവസം ഞായറാഴ്ച്ച പുലർച്ചെ 5 മണിയോടെ , സുഹൃത്തുക്കളായ ബൈക്ക് സംഘം കണ്ടെത്തിയത്.
ബീക്കൻസ്ഫീൽഡ് ഭാഗത്തു വച്ചാണ് അപകടം ഉണ്ടായത് . വലിയ ഒരു വളവ് തിരിയുന്നതിൽ വന്ന ബുദ്ധിമുട്ടായിരിക്കാം അഗാധ ഗർത്തത്തിലേക്ക് വിഷ്ണു ഓടിച്ച ബൈക്ക് നിപതിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച്ച വൈകുന്നേരം 5 മണിയോടെ ആകാം ഈ അപകടം ഉണ്ടായതെന്നാണ് പോലീസ് അനുമാനിക്കുന്നത്.
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ കരുമം നിവാസിയാണ്. തിരുവനന്തപുരം കരുമം അഭിഭാഷക ദമ്പതിമാരായ പ്രഭാകരൻ നായരുടെയും അജിത കുമാരിയുടെയും മകൻ ആണ് വിഷ്ണു പ്രഭാകർ (35) .
കഴിഞ്ഞ 17 വർഷമായി മെൽബണിൽ പ്രവാസജീവിതം നയിക്കുന്ന വിഷ്ണു അവിവിഹാതിൻ ആണ്. അപർണ്ണയാണ് വിഷ്ണുവിന്റെ സഹോദരി.
Also Read » കണ്ണൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു
Also Read » സൈമൺ നിരപ്പുകാട്ടിൽ അമേരിക്കയിൽ നിര്യാതനായി
English Summary : Malayali Young Died In Melbourne in Australia