വെബ് ഡെസ്ക്ക് | | 1 minute Read
മെൽബൺ : മെൽബൺ സംഗീതപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന M.G ശ്രീകുമാർ – ശ്രീരാഗോത്സവം സംഗീത പരിപാടി അരങ്ങേറാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.
Springvale City Hall -ൽ ആണ് ഈ കലാനിശ അരങ്ങേറുന്നത്. നവംബർ 12 ഞായറാഴ്ച വൈകുന്നേരം 05:00 മണി മുതൽ രാത്രി 09:00 മണിവരെ ഒരുങ്ങുന്ന സംഗീത നിശ നയിക്കുന്നത് മലയാളത്തിലെ പ്രശസ്ത പിന്നണിഗായകൻ എം.ജി ശ്രീകുമാറും സംഘവുമാണ് .
ഈ വർഷത്തെ മികച്ച ഗായികക്കുള്ള അവാർഡ് കരസ്‌ഥമാക്കിയ മൃദുല വാര്യരും പ്രശസ്ത സിനിമാ നടിയും,ഗായികയുമായ ഭാമയും റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ അഞ്ചു ജോസഫും, അടിപൊളി പാട്ടുകളുടെ രാജകുമാരൻ റഹ്മാനും , കീബോർഡിൽ വിസ്മയങ്ങൾ തീർക്കുന്ന അനൂപ് കോവളവും ഈ ഷോ ഒരു ഗംഭീര വിജയമാക്കാൻ ഒപ്പമുണ്ട്.
4 മണിക്കൂർ നീളുന്ന ശ്രീരാഗോത്സവം, ആഘോഷമാക്കാൻ മെൽബണിലെ പ്രശസ്ത നൃത്ത ഗ്രൂപ്പുകളും അണിചേരും . കേരളതനിമയിലൂന്നിയ രുചികരമായ ഭക്ഷണങ്ങളുമായി ഫുഡ് കൗണ്ടറും ഉണ്ടായിരിക്കുന്നതാണെന്ന് MAV ഭാരവാഹികൾ അറിയിച്ചു.
മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയും, ഫ്ലൈവേൾഡ് മൈഗ്രേഷൻ ആൻഡ് ലീഗൽ സർവീസ്, ഏഷ്യ ട്രാവെൽസ് എന്നിവയുടെ സഹകരണത്തോടെയാണ് ‘ശ്രീരാഗോത്സവം 2023’ അവതരിപ്പിക്കുന്നത്
സ്‌ഥലം : സ്പ്രിങ് വെയിൽ ടൌൺ ഹാൾ
Address : 397 Springvale Rd, Springvale VIC 3171
Also Read » ട്രൈസ്റ്റേറ്റ് കേരളദിനാഘോഷത്തോടനുബന്ധിച്ചു സിമ്പോസിയവും ഗാനസന്ധ്യയും നവംബർ 12 നു ഫിലാഡൽഫിയയിൽ
Also Read » വിഷ്ണു പ്രഭാകരൻ (35 ) മെൽബണിൽ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.
English Summary : Mg Sreekumar Music Program In Melbourne in Australia