main

കള്ളപ്പണം വെളുപ്പിക്കൽ : നാലംഗ ചൈനീസ് ഗുണ്ടാസംഘം മെൽബണിൽ അറസ്റ്റിലായി


മെൽബൺ : കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ നടത്തിയ അന്വേഷണത്തിൽ നാലംഗ ചൈനീസ് ഗുണ്ടാസംഘം പിടിയിലായതായി പോലീസ് അറിയിച്ചു.

2022 ജൂലൈ മുതൽ ഓഗസ്‌റ്റ് വരെ സംഘം 39 മില്യൺ ഡോളറിലധികം അനധികൃത പണം ചൈനയിലേക്ക് കൈമാറിയതായി പോലീസ് ആരോപിക്കുന്നു.

16216-1711611293-untitled-1


ഡോൺകാസ്റ്റർ ഈസ്റ്റ്, ബോക്‌സ് ഹിൽ, മെൽബണിലെ CBD എന്നിവിടങ്ങളിൽ നടത്തിയ റെയ്‌ഡുകൾക്ക് പിന്നാലെ 2023 ജനുവരിയിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് ആരോപണവിധേയരായ നാലംഗ സംഘത്തെ നിരീക്ഷിച്ച് വരികയായിരുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഡിസൈനർ വാച്ചുകൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, തോക്കുകൾ, 212,000 ഡോളർ എന്നിവയും തിരച്ചിലിനിടെ പിടിച്ചെടുത്തു.

സൗത്ത് യാരയിൽ അറസ്റ്റിലായ 23 കാരനായ ജിയാദി വുവിനെ വ്യാഴാഴ്ച, മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി . മിസ്റ്റർ വു അനധികൃത പണം ശേഖരിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന് ആരോപിച്ച് 32 കാരനായ ചൈനീസ് പൗരനെതിരെ മാർച്ച് 19 ന് പോലീസ് കേസെടുത്തു.

കള്ളപ്പണം അയയ്‌ക്കാൻ സൗകര്യമൊരുക്കിയെന്നാരോപിച്ച് ബോക്‌സ് ഹില്ലിൽ നിന്നുള്ള 37 കാരനേയും ഡോൺകാസ്റ്റർ ഈസ്റ്റിൽ നിന്നുള്ള 42 കാരനേയും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു.


Also Read » പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് മെയ് 13 ന് മെൽബണിൽ


Also Read » യുവാവിനെ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിൽ നാല് പ്രതികള്‍ പൊലീസ് പിടിയിൽ



RELATED

English Summary : Money Laundering Four Chinese Gangsters Arrested In Melbourne in Australia


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0127 seconds.