എ എസ് ദിനേശ് | | 2 minutes Read
ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എ രഞ്ജിത്ത് സിനിമ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസായി.
പൃഥ്വിരാജ് സുകുമാരൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച പോസ്റ്റർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ് സുരാജ് വെഞ്ഞാറമൂട്, ബിജു മേനോൻ, ഉണ്ണി മുകുന്ദൻ, ആന്റണി വർഗീസ് പെപ്പെ തുടങ്ങി സിനിമ ലോകത്തെ ഒട്ടേറെ പ്രമുഖ താരങ്ങളും പങ്കുവെച്ചു.
ചിത്രത്തിലെ വനിത താരങ്ങളെ പരിച്ചയപെടുന്ന പോസ്റ്റർ, ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ റിലീസ് ചെയ്തു.
കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ഫാമിലി ത്രില്ലർ ചിത്രമാണ് 'എ രഞ്ജിത്ത് സിനിമ'.
ഹരിശ്രീ അശോകൻ, അജു വർഗീസ്, കലാഭവൻ നവാസ്, രഞ്ജി പണിക്കർ ജെ.പി (ഉസ്താദ് ഹോട്ടൽ ഫെയിം), കോട്ടയം രമേശ്, ജയകൃഷ്ണൻ, മുകുന്ദൻ, കൃഷ്ണ, കൃഷ്ണൻ ബാലകൃഷ്ണൻ, സന്തോഷ് ജോർജ് കുളങ്ങര, ജാസ്സി ഗിഫ്റ്റ് ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനൻ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ എന്നിവർ നിർവ്വഹിക്കുന്നു.
റഫീഖ് അഹമ്മദ്,അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നമിത് ആർ, വൺ ടു ത്രീ ഫ്രെയിംസ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്,.കല-.അഖിൽ രാജ് ചിറയിൽ, കോയാസ്,മേക്കപ്പ്- റോണി വെള്ളത്തൂവൽ, വസ്ത്രാലങ്കാരം- വിപിൻദാസ്, സ്റ്റിൽസ്- നിദാദ്, ശാലു പേയാട്, പരസ്യകല- കോളിൻസ് ലിയോഫിൽ,പി ആർ ഒ-എ എസ് ദിനേശ്.
Also Read » ആസിഫ് അലി, സൈജു കുറുപ്പ് എന്നിവർ ഒന്നിക്കുന്ന ''എ രഞ്ജിത്ത് സിനിമ''യുടെ ട്രെയിലർ
Also Read » ''എ രഞ്ജിത്ത് സിനിമ'' പ്രദർശനത്തിന്. "'
English Summary : A Ranjith Cinema First Look Poster in Cinema