| 1 minute Read
ബോളിവുഡ് താരം ആമിര്‍ ഖാന്‍ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നതായി സൂചന . ഇതുവരെ രണ്ട് വിവാഹം കഴിച്ചിട്ടുള്ള ആമിര്‍ ഖാന്‍ ഇരുവരിൽ നിന്നും വിവാഹമോചനം തേടിയിരുന്നു .
ഇപ്പോഴിതാ താരം ദംഗല്‍ നടി ഫാത്തിമ സന ഷെയ്ഖുമായി പ്രണയത്തിലാണെന്നും വൈകാതെ വിവാഹമുണ്ടാകുമെന്നുമാണ് ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത.
ദംഗലില്‍ ഒരുമിച്ച് അഭിനയിച്ച ശേഷം ഫാത്തിമയും ആമിറും തമ്മില്‍ നല്ലൊരു ബന്ധമുണ്ടെന്നും അത് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലേക്ക് എത്തിയപ്പോള്‍ കൂടുതല്‍ ആഴത്തിലുള്ളതായി മാറി എന്നുമാണ് ബോളിവുഡില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.
‘ബ്രേക്കിങ് ന്യൂസ്… ആമിര്‍ ഖാന്‍ തന്റെ മകളുടെ പ്രായമുള്ള ഫാത്തിമ സന ഷെയ്ഖുമായി ഉടന്‍ വിവാഹിതനാകാന്‍ പോകുന്നു. ആമിര്‍ ഖാന്‍ അവരുടെ ദംഗല്‍ എന്ന സിനിമയുടെ സമയം മുതല്‍ സനയുമായി ഡേറ്റിങ് നടത്തുന്നുണ്ട്.’എന്നായിരുന്നു കെആര്‍കെയുടെ ഏറ്റവും പുതിയ ട്വീറ്റ്.
സംഭവം വൈറലായതോടെ നിരവധി പേര്‍ കമന്റുകളുമായി എത്തി.
Also Read » ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം
Also Read » ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പാക്കിസ്ഥാനിൽ വ്യാപക പ്രതിഷേധം
English Summary : Aamir Khan Is All Set To Get Married For The Third Time Krk in Cinema