റഹീം പനവൂർ | | 2 minutes Read
തിരുവനന്തപുരം : അനന്തപുരി കൾച്ചറൽ ആന്റ് ചാരിറ്റബിൾ തിയേറ്റർ (ആക്റ്റ് ) പൂജപ്പുര സരസ്വതി മണ്ഡപം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരം സമാപിച്ചു.
സമാപന സമ്മേളനം പൂജപ്പുര വാർഡ് കൗൺസിലർ അഡ്വ. വി. വി. രാജേഷ് ഉദ്ഘാടനം ചെയ്തു . ആക്റ്റ് ചെയർമാൻ വെള്ളായണി ശ്രീകുമാർ അധ്യക്ഷനായിരുന്നു. നാടക മത്സരത്തിലെ വിജയികൾക്ക് സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ സമ്മാനദാനം നടത്തി.
നാടകകൃത്തും സംവിധായകനുമായ പരമേശ്വരൻ കുര്യാത്തി, ചലച്ചിത്ര സംവിധായകൻ തുളസീദാസ്, നടൻ കോട്ടയം രമേശൻ, ആക്റ്റ് പ്രസിഡന്റ് സുരേഷ് നീലകണ്ഠൻ, സെക്രട്ടറി അഡ്വ. നെയ്യാറ്റിൻകര പത്മകുമാർ, വൈസ് പ്രസിഡന്റ് കോട്ടയം അശോകൻ, ജോയിന്റ് സെക്രട്ടറിമാരായ എസ്. വിജയകുമാർ, ആർ. സദാശിവൻ നായർ, ട്രഷറർ റ്റി. പി. പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും മികച്ച നാടകമായി കോഴിക്കോട് സങ്കീർത്തനയുടെ ചിറക് തിരഞ്ഞെടുത്തു .
മികച്ച രണ്ടാമത്തെ നാടകം : ഓച്ചിറ സരിഗയുടെ ' കൂടെയുണ്ട് '.
അവതരണത്തിനുള്ള സ്പെഷൽ ജൂറി പുരസ്കാരം : ഊഴം (വള്ളുവനാട് നാദം).
മികച്ച സംവിധാനം: രാജീവൻ മമ്മിളി( കൂടെയുണ്ട്. ഓച്ചിറ സരിഗ ).
മികച്ച രചന: പ്രദീപ്കുമാർ കാവുംതറ(കൂടെയുണ്ട്. ഓച്ചിറ സരിഗ ).
മികച്ച നടൻ : കരുമം സുരേഷ് (കോഴിക്കോട് സങ്കീർത്തനയുടെ ചിറക് എന്ന നാടകത്തിലെ അമ്പാടി ശിവരാമൻ എന്ന കഥാപാത്രം ).
രണ്ടാമത്തെ നടൻ : നന്ദി പ്രകാശ്. ( 'കൂടെയുണ്ട് '. ഓച്ചിറ സരിഗ ).
നടൻ (സ്പെഷ്യൽ ജൂറി പുരസ്കാരം) : പ്രസാദ് പാണാവള്ളി (രണ്ടുദിവസം).
മികച്ച നടി: മീനാക്ഷി ആദിത്യ ( കോഴിക്കോട് സങ്കീർത്തനയുടെ ചിറക് എന്ന നാടകത്തിൽ ഗംഗ, ആദിത്യ എന്നീ കഥാപാത്രങ്ങൾ ).
രണ്ടാമത്തെ നടി : സുജി ഗോപിക (വള്ളുവനാട് നാദത്തിന്റെ' ഊഴം' ).നടി (സ്പെഷ്യൽ ജൂറി പുരസ്കാരം ) : ജൂലി ബിനു ( സേതുലക്ഷ്മി ).
ഗാനരചന : രമേഷ് കാവിൽ( ചിറക് ). സംഗീത സംവിധാനം : ഉദയകുമാർ അഞ്ചൽ (ചിറക് ).
കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഏഴ് പ്രൊഫഷണൽ നാടക സമിതികളാണ് നാടക മത്സരത്തിൽ പങ്കെടുത്തത്.
റഹിം പനവൂർ
ഫോൺ :9946584007
Also Read » അനന്തപുരി കൾച്ചറൽ ആൻറ് ചാരിറ്റബിൾ തിയേറ്റർ പ്രൊഫഷണൽ നാടക മത്സരം ആരംഭിച്ചു
Also Read » അനന്തപുരി കൾച്ചറൽ ആൻറ് ചാരിറ്റബിൾ തിയേറ്റർ പ്രൊഫഷണൽ നാടക മത്സരം
English Summary : Act Play Festival in Cinema