ഗൾഫ് ഡെസ്ക് | | 1 minute Read
കൊച്ചി: സംസ്ഥാന അവാര്‍ഡ് നേട്ടത്തിന് പിന്നാലെ മേയറെ തന്റെ വീട്ടിൽ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ വിനായകന്‍.
അന്ന് കൊച്ചി മേയറായിരുന്ന സൗമിനി ജെയിന്‍ വിനായകനെ വീട്ടില്‍ അഭിനന്ദിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ അവരെ സ്വീകരിക്കാതെ ഇറക്കിവിടുകയായിരുന്നു വിനായകന്‍. ഇത് വലിയ വിവാദമായി മാറിയിരുന്നു. ഇതിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വിനായകന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
ഫോണില്‍ മേയര്‍ തന്നെ വിളിച്ചിരുന്നു. ആ സമയത്ത് തന്നെ ഫ്‌ളാറ്റിലേക്ക് വരേണ്ടെന്നായിരുന്നു അഭ്യര്‍ത്ഥിച്ചത്. അവര്‍ അത് അവഗണിച്ചാണ് മാധ്യമപ്രവര്‍ത്തകരെയും കൂട്ടി ഫ്‌ളാറ്റിലെത്തിയതെന്ന് വിനായകന്‍ പറഞ്ഞു.
മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനായകന്റെ പ്രതികരണം. മേയര്‍ വന്നപ്പോള്‍ താന്‍ വാതില്‍ തുറന്നില്ല. പരിപാടിയുമായി സഹകരിക്കേണ്ടെന്നും തീരുമാനിച്ചു. ഇതിനെല്ലാം കാരണമുണ്ടെന്നും വിനായകന്‍ പറഞ്ഞു.
മേയറുടെ അഭിനന്ദനത്തേക്കാള്‍ ഭാര്യക്കും കുടുംബത്തിനുമൊപ്പം ചെലവിടുകയായിരുന്നു എനിക്ക് പ്രധാനം. അതുകൊണ്ടാണ് മേയറോട് ഫ്‌ളാറ്റിലേക്ക് വരരുത് എന്ന് ആദ്യമേ പറഞ്ഞത്. പക്ഷേ എന്നിട്ടും അവര്‍ വന്നു. വീടിന്റെ ബെല്ലടിച്ചാല്‍ എങ്ങനെയാണ് തുറക്കുക. മര്യാദയില്ലത്ത സമൂഹമെന്ന് പറയുന്നത് അതാണെന്നും വിനായകന്‍ പറഞ്ഞു. ഒരു വീട്ടിലേക്ക് കയറി വരുമ്പോള്‍ നമ്മള്‍ കാണിക്കേണ്ട മര്യാദയുണ്ട്. അതില്ല. ആ മര്യാദയില്ലാത്ത സമൂഹത്തോട് എനിക്കും മര്യാദയമില്ലെന്നും വിനായകന്‍ വ്യക്തമാക്കി.
Also Read » ജയിലറിലെ അഭിനയത്തിന് വിനായകനെ അഭിനന്ദിച്ച് ചാണ്ടി ഉമ്മന്‍
Also Read » പ്രധാനമന്ത്രി പ്രതികരിക്കുന്നത് യാഥാർത്ഥ്യം മനസിലാക്കാതെ; സനാതന ധർമ്മ വിവാദത്തിൽ പ്രതികരിച്ച് സ്റ്റാലിൻ
English Summary : Actor Vinayakan Reveals The Reason Behind The Clash With Former Kochi Mayor Soumini in Cinema