main

ലോകസിനിമയിലെ ശ്രദ്ധേയചിത്രങ്ങളുമായി ബാനർ ഫിലിം സൊസൈറ്റി


ലോകസിനിമയിൽ ഇക്കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ പുറത്തിറങ്ങിയ തെരഞ്ഞെടുത്ത നാലു ചലച്ചിത്രങ്ങളുടെ പ്രദർശനവുമായി , ഈ മാസം 19-ാം തീയതി ഞായറാഴ്ച്ച, ബാനർ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രോത്സവം തിരുവനന്തപുരം വഴുതക്കാട് ലെനിൻ ബാലവാടിയിൽ നടക്കും.

17066-1715869025-inshot-20240516-194203589


രാവിലെ 9.30 ന് ഹൗമൻ സയ്യേദി സംവിധാനം ചെയ്ത ഇറാനിയൻ ചിത്രം വേൾഡ് വാർ ത്രീ പ്രദർശിപ്പിക്കും.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


2022-ൽ പുറത്തിറങ്ങിയ ഈ ചിത്രം വെനീസ് ചലച്ചിത്രമേളയിൽ അനവധി പുരസ്കാരങ്ങൾ നേടിയിരുന്നു.

11.30നു 2023-ൽ പുറത്തിറങ്ങിയ ഭൂട്ടാനീസ് ചിത്രം ദ മങ്ക് ആൻഡ് ദി ഗൺ പ്രേക്ഷകർക്ക് മുന്നിലെത്തും. പാവോ ചോയ്നിങ്ങ് ദോർജിയാണ് സംവിധാനം.

2.15 നു അമേരിക്കാറ്റ്സി എന്ന അർമീനിയൻ ചിത്രം പ്രദർശിപ്പിക്കും. 2022-ൽ പുറത്തിറങ്ങിയ ഈ ചിത്രം മൈക്കൽ ഗൂർജിയൻ സംവിധാനം ചെയ്തിരിക്കുന്നു.

വൈകുന്നേരം 4.15 നു പ്രദർശിപ്പിക്കുന്ന ഫ്രെഞ്ച് ചിത്രം അറ്റ്ലാൻ്റിഖ് ആണ് അവസാന സിനിമ. മാറ്റി ഡിയോപ് ഇത് സംവിധാനം ചെയ്തിരിക്കുന്നു


Also Read » സത്യജിത് റേ ഫിലിം സൊസൈറ്റി പ്രവാസി ഷോർട്ട് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു


Also Read » സത്യജിത് റേ ഫിലിം സൊസൈറ്റി 2024ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു ; കവി പ്രഭാവർമ്മ, നടൻ രാഘവൻ, നടി ഷീല എന്നിവർക്ക് ബഹുമതി



RELATED

English Summary : Banner Film Society With Notable Films In World Cinema in Cinema


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0009 seconds.