| 2 minutes Read
ടി.കെ രാജീവ്കുമാർ ചിത്രം ബർമുഡയുടെ ഉണർത്തുപാട്ടുമായി കെ.എസ് ചിത്ര. ജൂലായ് 29നാണ് ചിത്രം റിലീസാകുന്നത്. തീയേറ്ററിലെ സിനിമാനുഭവം ഓർമ്മിപ്പിക്കുന്ന ബർമ്മുഡടീസറുകൾ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഷെയ്ന് നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'ബർമ്മുഡ' ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
'കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ് ലൈനോടെയെത്തുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യമുള്ള ഒന്നാണ്. കൃഷ്ണദാസ് പങ്കിയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന് ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്. വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണനാണ്. വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കെ പാർത്ഥൻ, ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രതാപന് കല്ലിയൂര്‍, കൊറിയോഗ്രഫി: പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ഹര്ഷന് പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍: നിധിന് ഫ്രെഡി, പി.ആര്.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Bermuda team comes up with KS Chithra's wake-up song; 'Bermuda' to hit theatres on 29th...
Also Read » വൈറലായി "ബർമുഡ"യിലെ ലാലേട്ടൻ പാടിയ പാട്ട്;ഒപ്പം താരമായി ഒന്നാം ക്ലാസുകാരൻ അജ്മൽ ഷായും!!
Also Read » സുരേഷ് ഗോപി ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു ; 'പാപ്പൻ' ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുകയാണ്
English Summary : Bermuda Team Comes Up With Ks Chithra S Wake Up Song Bermuda To Hit Theatres On 29th in Cinema