ഷാനവാസ് കണ്ണഞ്ചേരി | | 1 minute Read
സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായി നടക്കുന്ന ഒത്തിരി പ്രവാസികളുണ്ട്. എന്നാൽ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി പ്രവാസലോകത്ത് ജോലി ചെയ്ത് ജീവിക്കുന്നതിനിടയിൽ സിനിമയിൽ അഭിനയിക്കാനൊന്നും ഒട്ടുമിക്കവർക്കും സാധിക്കാറില്ല എന്നതാണ് വാസ്‌തവം.
അതുകൊണ്ടുതന്നെ, അഭിനയമോഹം ഒരു സ്വപ്‌നം മാത്രമായി കൊണ്ടുനടക്കുകയാണ് അവർ.
അത്തരത്തിൽ സ്വപ്‌നം പേറി നടക്കുന്ന യൂ എ ഇ യിലെ ഏതാനും അഭിനയമോഹികളുടെ സ്വപ്‌ന സാക്ഷാൽക്കാരമാകുകയാണ് "ബബിൾ ഗം ദുബായ്" ഒരുക്കുന്ന വെബ്‌സീരീസ്.
വലിയ സിനിമയിൽ അല്ലെങ്കിലും ചെറിയ സിനിമയിലെങ്കിലും അഭിനയിക്കാൻ അവസരം കിട്ടിയ സന്തോഷത്തിലാണ് ഈ വെബ്‌സീരീസിലെ അഭിനേതാക്കൾ.
ഇതിനകം 15 എപ്പിസോഡുകൾ ചിത്രീകരിച്ചു കഴിഞ്ഞു. നിരവധി പുതുമുഖങ്ങൾക്ക് ആ എപ്പിസോഡുകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.
Thakkaliees യൂട്യൂബ് ചാനലിലാണ് ഈ വെബ്‌സീരീസ് റിലീസ് ചെയ്യുന്നത്.
ഈ വെബ്‌സീരീസിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് പോൾസൺ പാവറട്ടിയാണ്.
ക്യാമറ, എഡിറ്റിംഗ് തുടങ്ങിയ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെയ്യുന്നത് കലേഷ് നായർ.
ഈ വെബ്‌സീരീസിനെ പുതുമുഖങ്ങളുടെ ഒരു ആക്റ്റിംഗ് വർക്ക് ഷോപ്പ് ആയി മാത്രം കണ്ടാൽ മതി എന്നാണ് ബബിൾ ഗം ദുബായിയുടെ അമരക്കാരനായ പോൾസൺ പാവറട്ടി പറയുന്നത്.
അഭിനയിക്കാൻ താൽപര്യമുള്ളവരെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നു.
Also Read » സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദുബായ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്
Also Read » ദുബായിയിൽ അപകടങ്ങൾ വർദ്ധിക്കുന്നു ; നിയമലംഘനങ്ങളിൽ ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്
English Summary : Bubblegum Dubai Web Series in Cinema