main

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിന് ഇന്ന് തുടക്കം


കൊല്ലം : കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന നാലു ദിവസത്തെ ചലച്ചിത്രാസ്വാദന ക്യാമ്പിന് ഇന്ന് (മെയ് 16) തുടക്കം.

19 വരെ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം 12 മണിക്ക് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍വഹിക്കും. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍ അരുണ്‍ ഗോപി അധ്യക്ഷനാകും.

17046-1715817240-untitled-3


ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡോ. വി. രമ, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സനില്‍ വെള്ളിമണ്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി ഡി. ഷൈന്‍ ദേവ്, ക്യാമ്പ് ഡയറക്ടറും ചലച്ചിത്രനടിയുമായ ഗീതി സംഗീത എന്നിവര്‍ ആശംസയര്‍പ്പിക്കും.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ചലച്ചിത്രകലയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ക്ളാസുകള്‍, ക്ളാസിക് ചിത്രങ്ങളുടെ പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ ഉണ്ടാകും.

സംവിധായകരായ സിദ്ധാര്‍ത്ഥ ശിവ, വിധു വിന്‍സെന്റ്, ഛായാഗ്രാഹകന്‍ മനേഷ് മാധവന്‍, നട•ാരായ രാജേഷ് ശര്‍മ്മ, ജോബി എ.എസ്, ചലച്ചിത്രനിരൂപകനും നടനുമായ കെ.ബി വേണു, നിരൂപകനും ഗാനരചയിതാവുമായ ഡോ. ജിനേഷ് കുമാര്‍ എരമം, കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും.

അബ്ബാസ് കിറസ്താമിയുടെ 'വേര്‍ ഈസ് ദ ഫ്രന്റ്സ് ഹൗസ്', ജര്‍മ്മന്‍ ചിത്രമായ 'ദ ടീച്ചേഴ്സ് ലോഞ്ച്', ഇറ്റാലിയന്‍ നിയോ റിയലിസ്റ്റ് ക്ളാസിക് ആയ 'ബൈസിക്കിള്‍ തീവ്സ്' എന്നിവ പ്രദര്‍ശിപ്പിക്കും. ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും ചര്‍ച്ചയും ചലച്ചിത്രപ്രവര്‍ത്തകരുമായുള്ള സംവാദവും ക്യാമ്പിന്റെ ഭാഗമായി നടക്കും.

19ന് സമാപനച്ചടങ്ങില്‍ നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. മികച്ച ക്യാമ്പ് അംഗത്തിനും മികച്ച ക്യാമ്പ് അവലോകനം തയാറാക്കിയ വിദ്യാര്‍ത്ഥിക്കുമുള്ള 2000 രൂപയുടെ ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കും.


Also Read » കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോകുന്ന മാതാപിതാക്കൾക്ക് ജയിലിൽ പോകാം ; കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ കർശന നിയമവുമായി അമേരിക്കൻ പ്രവിശ്യ സർക്കാർ


Also Read » 102 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് ; 1625 സ്ഥാനാര്‍ത്ഥികൾ ഇന്ന് ജനവിധി തേടും



RELATED

English Summary : Children S Film Appreciation Camp Begins Today in Cinema


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0009 seconds.