Entertainment desk | | 1 minute Read
പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗാധ്വി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.
നിർമ്മാതാവ് ബോണി കപൂറാണ് സഞ്ജയ് ഗാധ്വിയുടെ മരണവാർത്ത മാധ്യമങ്ങളെ അറിയിച്ചത്. ജന്മദിനത്തിന് മൂന്ന് ദിവസം മുന്നെയാണ് സഞ്ജയ് ഗാധ്വിയുടെ മരണം.
2001 ൽ പുറത്തിറങ്ങിയ ‘തേരെ ലിയേ’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ 2004 ൽ പുറത്തിറങ്ങിയ ‘ധൂം’ സിനിമയാണ് സഞ്ജയ് ഗാധ്വിയെ ഇന്ത്യയൊട്ടാകെ പ്രശസ്തനാക്കിയത്.
അഭിഷേക് ബച്ചൻ, ജോൺ എബ്രഹാം, ഉദയ് ചോപ്ര എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ധൂം ബോക്സോഫീസ് റെക്കോർഡുകൾ തകർത്തിരുന്നു.
2006-ൽ പുറത്തിറങ്ങിയ ധൂം-2- ആദ്യ ഭാഗത്തേക്കാൾ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. അഭിഷേക് ബച്ചനും ഉദയ് ചോപ്രയ്ക്കുമൊപ്പം ഹൃത്വിക് റോഷനും ഐശ്വര്യാ റായിയും ആയിരുന്നു ധൂം 2 ൽ പ്രധാന വേഷത്തിലെത്തിയത്.
2020-ൽ ഓപ്പറേഷൻ പരീന്ദേയായിരുന്നു സഞ്ജയ് ഗാധ്വിയുടെ അവസാന ചിത്രം. കിഡ്നാപ്, അജബ് ഗസബ് ലവ് എന്നിവായിരുന്നു മറ്റ് ചിത്രങ്ങൾ.
Also Read » ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യയുടെ മലയാള സിനിമ ആദ്രിക' ; അഭിനേതാക്കളായി ഐറിഷ് - ബോളിവുഡ് - മലയാളി താരങ്ങൾ
Also Read » "ജി സ്‌ക്വാഡ്", സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് അന്നൗൺസ് ചെയ്ത് സംവിധായകൻ ലോകേഷ് കനകരാജ്
English Summary : Dhoom Director Sanjay Gadhvi Died On Sunday Morning At His Residence in Cinema