ഗൾഫ് ഡെസ്ക് | | 1 minute Read
കൈലാഷ്,സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശിവരാജൻ കഥയെഴുതി സംവിധാനം ചെയ്യുന്ന " ഉപ്പുമാവ് " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,കൊല്ലം പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ഡോക്ടർ ജയകുമാർ ജെ കെ പ്രകാശനം ചെയ്തു.
ശിവജി ഗുരുവായൂർ, ജയശങ്കർ,ഷാജി മാവേലിക്കര,കൊല്ലം ഷാ, ഫിലിപ്പ് മമ്പാട്,കണ്ണൻ സാഗർ,സജി വെട്ടിക്കവല,
കെ അജിത് കുമാർ, മാസ്റ്റർ ആദീഷ്,സീമ ജി നായർ,ആതിര,മോളി കണ്ണമാലി, തസ്ലീമ മുജീബ്,മായ തുടങ്ങിയവരാണ് മറ്റുു താരങ്ങൾ.
വൈറ്റ് ഫ്രെയിം ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മാധേഷ് നിർവ്വഹിക്കുന്നു.ശ്രീമംഗലം വിജയൻ,ശ്യാം ശിവരാജൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
രാജൻ കാർത്തികപ്പള്ളി,
ഫൈസൽ പൊന്നാനി എന്നിവരുടെ വരികൾക്ക് സിബു സുകുമാരൻ സംഗീതം പകരുന്നു. വൈക്കം വിജയലക്ഷ്മി, വിജേഷ് ഗോപാൽ, മാസ്റ്റർ ശ്രീഹരി,ബേബി അനന്യ എന്നിവരാണ് ഗായകർ.
എഡിറ്റർ-റയാൻ ടൈറ്റസ്,ലൈൻ പ്രൊഡ്യൂസർ-പ്രിജി കാട്ടൂർ,കെ അജിത് കുമാർ,പ്രൊഡക്ഷൻ ഡിസൈനർ-രാജീവ് സൂര്യൻ,കല-രാജീവൻ ഇളമ്പൽ, മേക്കപ്പ്-അനിൽ നേമം,വസ്ത്രാലങ്കാരം-
സൂര്യ ശ്രീകുമാർ, സ്റ്റിൽസ്-റോയി ലോറൻസ്, കൊറിയോഗ്രാഫി-തുഷാന്ത് ടാപ്പസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മഹേഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ-റെജി ശ്രീനിവാസൻ, അസിസ്റ്റന്റ് ഡയറക്ടർ-രാഹുൽ,
അരോമൽ,ശിവ, പ്രൊഡക്ഷൻ കൺട്രോളർ -സഞ്ജു എസ് സാഹിബ്,പി ആർ ഒ-എ എസ് ദിനേശ്.
Also Read » "ഒരു വട്ടംകൂടി" ഫസ്റ്റ് ലുക്ക് പോസ്റ്റർ.
Also Read » നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന "ഗോളം" ഒരുങ്ങുന്നു
English Summary : First Look Poster Of Uppumaavu in Cinema