main

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “കർണിക”ഉടൻ തീയറ്ററുകളിലേക്ക് : ചിത്രത്തിന്റെ സെക്കന്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.


ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിക്കുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

17539-1717859947-img-20240608-wa0003


നിരവധി പ്രശസ്ത സിനിമാതാരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ പോസ്റ്റർ റിലീസ് ചെയ്തിട്ടുണ്ട്.

കവിത , സംവിധാനം ,ചലച്ചിത്ര നിർമ്മാണം , തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സോഹൻ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ.

ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി പ്രിയങ്ക നായരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .

17539-1717859925-img-20240608-wa0003

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിയാൻ മംഗലശ്ശേരിയാണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കൂടാതെ പതിറ്റാണ്ടുകളായി മലയാള സിനിമാ ലോകത്തെ നിറ സാന്നിധ്യമായ ടി ജി രവിയും ഇതിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നു.

ഈ സിനിമയിലൂടെ ആധവ് റാം എന്ന പുതുമുഖ നായകനെ മലയാളികൾക്ക് മുൻപിലേക്ക് പരിചയപ്പെടുത്തുന്നു .

കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രെദ്ധേയരായ ശ്രീകാന്ത് ശ്രീകുമാർ , ഗോകുൽ.കെ.ആർ , ഐശ്വര്യ വിലാസ് എന്നിങ്ങനെ ഒരു പിടി നവാഗതരും ഈ ചിത്രത്തിൽ അണിനിരക്കുന്നു .

മോഹൻലാലിന്റെ ഉടമസ്ഥതയിലായിരുന്ന അത്യാധുനിക ഡോൾബി അറ്റ്മോസ് സൗണ്ട് സ്റ്റുഡിയോയായ വിസ്മയാസ് മാക്സ് , സൗത്ത് ഇന്ത്യയിലെ അത്യാധുനിക സാങ്കേതിക വിദ്യയോട് കൂടിയ തിരുവനന്തപുരത്തെ ഏരീസ് പ്ലെക്സ് എസ് എൽ തിയറ്റർ എന്നിവയൊക്കെ ഇപ്പോൾ ഏരീസ് ഗ്രൂപ്പിന്റെ ഭാഗമാണ്.

സ്കൂളുകളിലും കോളേജുകളിലും സിനിമായോട് അഭിരുചിയുള്ള വിദ്യാർഥികൾക്കായി ആരംഭിച്ച ടാലെൻറ് ക്ലബുകളിലെ അംഗങ്ങൾക്കും സിനിമാരംഗത്ത് അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ ചിത്രത്തിലെ പാട്ട്, ഡാൻസ് , പോസ്റ്റർ ഡിസൈനിംഗ്, എന്നിങ്ങനെ വിവിധ മത്സരങ്ങളും കേരളമൊട്ടാകെ നടത്തുകയാണ്.

വിജയികൾക്ക് ലക്ഷക്കണക്കിന് രൂപ സമ്മാനമായി ലഭിക്കുന്നതിനോടൊപ്പം ഏരീസ് ഗ്രൂപ്പിന്റെ അടുത്ത ചിത്രത്തിൽ അവസരവും ലഭിക്കും.

ഒറ്റപ്പാലം , കണ്ണൂർ , എറണാകുളം എന്നിവിടങ്ങളിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.

ചിത്രത്തിന്റെ അണിയറയിൽ

ഡി ഒ പി : അശ്വന്ത് മോഹൻ,
ബിജിഎം : പ്രദീപ് ടോം,
ഗാനരചന : ധന്യ സ്റ്റീഫൻ, വിക്ടർ ജോസഫ്, അരുൺ വെൺപാല,
പ്രോജക്ട് മാനേജർ : ജോൺസൺ ഇരിങ്ങോൾ,
ക്രിയേറ്റീവ് ഹെഡ് : ബിജു മജീദ്,
ഫിനാൻസ് കൺട്രോളർ : സജീഷ് മേനോൻ,
ആർട്ട്‌ : രാകേഷ് നടുവിൽ,
മേക്കപ്പ് : അർഷാദ് വർക്കല,
കോസ്റ്റുംസ് : ഫെമിന ജബ്ബാർ, മറിയ കുമ്പളങ്ങി, ആക്ഷൻ അഷ്റഫ് ഗുരുക്കൾ.
പി ആർ ഓ : എം കെ ഷെജിൻ.


Also Read » ധ്യാനും ഷാജോണും ഒന്നിക്കുന്ന ത്രില്ലർ 'പാർട്നേഴ്സ്'; ചിത്രത്തിലെ കാസർഗോഡൻ വീഡിയോ ഗാനം പുറത്തിറങ്ങി.....ചിത്രം ജൂൺ 28ന് തീയേറ്ററുകളിലെത്തും...


Also Read » പാർവ്വതിയും രണ്ട് ദേവദാസും എന്ന ചിത്രത്തിന്റെ മോഷൻ & ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിRELATED

English Summary : Horror Investigation Thriller Karnika To Hit Theatres Soon in Cinema


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “കർണിക” ഉടൻ തീയറ്ററുകളിലേക്ക് : ചിത്രത്തിന്റെ സെക്കന്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി - https://www.flashnewsonline.com/f/kBn2EgB/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.79 MB / ⏱️ 0.0010 seconds.