റഹീം പൂവാട്ടുപറമ്പ് | | 1 minute Read
മലയാള ചലച്ചിത്ര സൗഹൃദവേദിയും ഹൃദയതാരകം ജയൻ സ്നേഹക്കൂട്ടായ്മയും സംയുക്തമായി ഏർപ്പെടുത്തിയ ചലച്ചിത്രതാരം ജയൻ സ്മരണാഞ്ജലി ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
അഡ്വക്കറ്റ് ഫസലുൽഹഖ് പറമ്പാടൻ അധ്യക്ഷത വഹിച്ചു. സംവിധായകൻ വി.എം.വിനു, റഹിം പൂവാട്ടുപറമ്പ്, എം.വി.കുഞ്ഞാമു, ഗിരീഷ് പെരുവയൽ, ഷാനവാസ് കണ്ണഞ്ചേരി, ശൈലജ മധുവനത്ത് എന്നിവർ പ്രസംഗിച്ചു.
വിവിധമേഖലകളിലെ അവാർഡുകൾ നടി കുട്ട്യേടത്തി വിലാസിനി, ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ സമദ് മങ്കട, തിരക്കഥാകൃത്ത് ശത്രുഘ്നൻ, നടന്മാരായ ജയരാജ്, വിജയൻ വി നായർ, നിർമ്മാതാക്കളായ ഷെർഗ, ഷെഗ്ന, ഷെനുഗ, നാടകകൃത്തുക്കളായ തച്ചിലോട്ട് നാരായണൻ, ടി.ടി.സരോജിനി, ചലച്ചിത്ര ഗ്രന്ഥകാരൻ രമേഷ് പുതിയമഠം, സൗണ്ട് എഞ്ചിനീയർ റഷീദ് നാസ്, സംഗീതസംവിധായകൻ പ്രത്യാശ്കുമാർ, വീഡിയോ ആൽബം സംവിധായകൻ വി.മിത്രൻ, ഷോർട്ട് ഫിലിം സംവിധായകൻ അനിൽ കാരക്കുളം, നടന്മാരായ ഹസ്സൻകോയ നല്ലളം, ആസാദ് കണ്ണാടിക്കൽ, നടിമാരായ അജിഷ പ്രഭാകരൻ, കൃഷ്ണപ്രിയ, പി.അഥീന എന്നിവർക്ക് സമ്മാനിച്ചു.
Also Read » കെ.പി.ഉമ്മർ അവാർഡുകൾ സമ്മാനിച്ചു
Also Read » ജയൻ സ്മാരക അവാർഡ് "പേയിങ് ഗ്സ്റ്റിനു"
English Summary : Jayan Smarananjali Kozhikode in Cinema