പ്രതീഷ് ശേഖർ | | 2 minutes Read
എനിക്ക് കണ്ണൂർ സ്ക്വാഡ് ഇഷ്ടമായി. ഞാൻ കേൾക്കുകയും വായിക്കുകയും ചെയ്യുന്ന എല്ലാത്തിൽ നിന്നും നിങ്ങൾ എല്ലാവർക്കും കണ്ണൂർ സ്‌ക്വാഡ് ഇഷ്ടപെട്ടതിൽ സന്തോഷവും കണ്ണൂർ സ്‌ക്വാഡ് അംഗങ്ങൾക്ക് അഭിനന്ദനവുമായി ദുൽഖർ സൽമാൻ.
തന്റെ സോഷ്യൽ മീഡിയയിൽ ആണ് ദുൽഖർ അഭിനന്ദനക്കുറിപ്പു പോസ്റ്റ് ചെയ്തത്.
ആഗോളവ്യാപകമായി റിലീസ് ചെയ്ത കണ്ണൂർ സ്‌ക്വാഡിന് മികച്ച പ്രേക്ഷക അഭിപ്രായങ്ങളും ഹൗസ്ഫുൾ ഷോകളുമാണ് ലഭിക്കുന്നത്.
റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ത്രില്ലിംഗ് ക്രൈം ഡ്രാമ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
ഷാഫിയുടെ കഥയിൽ റോണിയും ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ് തുടങ്ങിയ അഭിനേതാക്കളെല്ലാം മിന്നുന്ന പ്രകടനം സമ്മാനിച്ച ചിത്രം പ്രതിഭാധനന്മാരായ അണിയറ പ്രവർത്തകരുടെ കൂട്ടായ പ്രയത്നത്തിന് ലഭിച്ച വിജയമാണ്.
കണ്ണൂർ സ്‌ക്വാഡിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, സംഗീത സംവിധാനം : സുഷിൻ ശ്യാം, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, വിതരണം ഓവർസീസ് : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.
Also Read » 100 കോടി ക്ലബ്ബിലേക്ക് മമ്മൂട്ടിയുടെ "കണ്ണൂർ സ്‌ക്വാഡ് "
Also Read » ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ: 7 യൂട്യൂബര്‍മാര്‍ക്കെതിരെ ഹര്‍ജി
English Summary : Kannur Squad Movie Review in Cinema