main

"ലാ ടൊമാറ്റിന" (ചുവപ്പുനിലം) വീഡിയോ ഗാനം റിലീസായി

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ലാ ടൊമാറ്റിനാ' എന്ന് ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി
.

11494-1695002726-img-20230918-wa0000

സന്ദീപ് സുധ എഴുതിയ വരികൾക്ക് അർജ്ജുൻ വി അക്ഷയ സംഗീതം പകർന്ന് ആലപിച്ച " അകമിഴി തേടും..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

സെപ്തംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ
ഒരു യൂടൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന ഒരു മാധ്യമ പ്രവർത്തകനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പല പ്രമുഖ പത്രങ്ങളിലും ജോലി ചെയ്ത് മടുത്ത് ധീരമായി മാധ്യമപ്രവർത്തനം നടത്താനായി അയാൾ യൂടൂബ് ചാനൽ തുടങ്ങുന്നു.

ഇത്തരം മാധ്യമ പ്രവർത്തകരെ നിയന്ത്രിക്കാൻ സ്ഥാപിത താൽപ്പര്യക്കാരും കളങ്കിത രാഷ്ട്രീയക്കാരും ശ്രമിക്കില്ലേ?
മാധ്യമ പ്രവർത്തകൻ വരുതിക്ക് നിൽക്കുന്നില്ല എന്ന് കണ്ടാൽ സർക്കാർ അയാളെ കള്ളക്കേസിൽ പെടുത്തി ചാനൽ പൂട്ടിക്കില്ലേ ? ലാ ടൊമാറ്റിന (ചുവപ്പുനിലം) ഇവിടെ നിന്ന് ആരംഭിക്കുന്നു.


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

" സിനിമയുടെ ഷൂട്ടിങ്ങ് കഴിയുന്ന സമയത്ത് മറുനാടൻ മലയാളിയും സർക്കാരും തമ്മിലോ മറുനാടനും എം എൽ എയും തമ്മിലോ ഒരു വിഷയങ്ങളും ഉണ്ടായിരുന്നില്ല. പിന്നീട് ഉണ്ടായി വന്നതാണ്. അതോടെ "ലാ ടൊമാറ്റിന" ഒരു പ്രവചന സ്വഭാവമുള്ള സിനിമയായി മാറുകയായിരുന്നു." സംവിധായകൻ സജീവൻ അന്തിക്കാട് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാർ തിരക്കഥ സംഭാഷണമെഴുതുന്നു.

പുതിയ കാലത്ത് എല്ലാവരേയും ഏതു നിമിഷവും തേടിയെത്താവുന്ന ഭീതി ജനകമായൊരു സാഹചര്യത്തിന്റെ
വര്‍ത്തമാന കാല നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ രമേഷ് രാജശേഖരൻ, മരിയ തോപ്സൺ (ലണ്ടൻ) എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജു ലാൽ നിർവ്വഹിക്കുന്നു.

ഡോക്ടർ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികൾക്ക് അർജുൻ വി അക്ഷയ സംഗീതം പകരുന്നു.

എഡിറ്റർ- വേണുഗോപാൽ, കല- ശ്രീവത്സന്‍ അന്തിക്കാട്, മേക്കപ്പ്- പട്ടണം ഷാ, സ്റ്റില്‍സ് - നരേന്ദ്രൻ കൂടാല്‍, ഡിസൈന്‍സ്- ദിലീപ് ദാസ്, സൗണ്ട്- കൃഷ്ണനുണ്ണി, ഗ്രാഫിക്സ്- മജു അൻവർ, കളറിസ്റ്റ്- യുഗേന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കൃഷ്ണ, പി ആർ ഒ- എ എസ് ദിനേശ്.


Also Read » "ലാ ടൊമാറ്റിന" (ചുവപ്പുനിലം) സെപ്തംബർ 22 ന്.


Also Read » "ലാ ടൊമാറ്റിന" മൂന്നു വിദേശ ഫിലിം ഫെസ്റ്റിവെല്ലുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.


RELATED

English Summary : La Tomatina Movie in Cinema

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0628 seconds.