എ എസ് ദിനേശ് | | 1 minute Read
ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ലാ ടൊമാറ്റിനാ' എന്ന ചിത്രം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫോർ ഹ്യൂമൺ റൈറ്റ്സ്-കൊളംബിയ, കുസ്‌കോ അണ്ടർ ഗ്രൗണ്ട് സിനിമാ ഫെസ്റ്റിവൽ-പെറു,ഹോങ്കോങ് ഇന്റർനാഷണൽ ഫിലിം കാർണിവൽ തുടങ്ങിയ മൂന്നു വിദേശ ഫിലിം ഫെസ്റ്റിവെല്ലുകളിൽ തെരഞ്ഞെടുക്കപ്പെട്ടു.[b][/b]
വിജയകരമായി പ്രദർശനം തുടരുന്ന ഈ ചിത്രത്തിൽ ഒരു യൂടൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന ഒരു മാധ്യമ പ്രവർത്തകന്റെ സംഭവബഹുലമായ കഥ പറയുന്നു.
മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാർ തിരക്കഥ സംഭാഷണമെഴുതുന്നു. പുതിയ കാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തിന്റെ വര്‍ത്തമാന കാല നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ രമേഷ് രാജശേഖരൻ, മരിയ തോപ്സൺ (ലണ്ടൻ)എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജു ലാൽ നിർവ്വഹിക്കുന്നു.
ഡോക്ടർ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികൾക്ക് അർജുൻ വി അക്ഷയ സംഗീതം പകരുന്നു.എഡിറ്റർ- വേണുഗോപാൽ,കല- ശ്രീവത്സന്‍ അന്തിക്കാട്, മേക്കപ്പ്-പട്ടണം ഷാ, സ്റ്റില്‍സ്-നരേന്ദ്രൻ കൂടാല്‍,ഡിസൈന്‍സ്- ദിലീപ് ദാസ്, സൗണ്ട്-കൃഷ്ണനുണ്ണി, ഗ്രാഫിക്സ്-മജു അൻവർ,കളറിസ്റ്റ്- യുഗേന്ദ്രൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-കൃഷ്ണ,
പി ആർ ഒ-എ എസ് ദിനേശ്.
Also Read » ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിലും 'ബ്ലാക്ക് സാൻഡിന് ' പുരസ്കാരം
Also Read » ഒമാൻ ദേശീയ ദിനത്തിൽ അൻപത്തി മൂന്നു കിലോമീറ്റർ നടക്കാൻ ഒരുങ്ങി മലയാളി യുവാക്കൾ
English Summary : La Tomatina Movie in Cinema