Entertainment desk | | 1 minute Read
ദോഹ: നവംബർ 23 ന് റിലീസ് പ്രഖ്യാപിച്ച മമ്മൂട്ടി ചിത്രം കാതൽ-ദി കോറിന് ഖത്തർ സെൻസർ ബോർഡ് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. കുവൈത്തും ചിത്രത്തിന്റെ പ്രദർശനം തടഞ്ഞിട്ടുണ്ട്.
എൽജിബിടിക്യു ഉള്ളടക്കം ഉള്ളതാകാം വിലക്കിന് കാരണമെന്നാണ് അനുമാനം. ജിയോബേബി സംവിധാനം ചെയ്യുന്ന കാതലിൽ മമ്മൂട്ടിയോടൊപ്പം ജ്യോതികയാണ് പ്രധാനവേഷത്തിൽ.
ചിത്രം നവംബർ 22 ന് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ തിരഞ്ഞടുക്കപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസമാണ് ലോകവ്യാപകമായി തിയേറ്റർ റിലീസ് നിശ്ചയിച്ചത്.
ചിത്രത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല.
Also Read » മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തുന്ന ജിയോ ബേബി ചിത്രം ഉടൻ തിയേറ്ററിലേക്ക്
Also Read » Kaathal Box office collection report മമ്മൂട്ടി ചിത്രം ‘കാതൽ: ദി കോർ’ കളക്ഷൻ റിപ്പോർട്ട് പുറത്ത്
English Summary : Mammoottys Kathal Banned In Qatar in Cinema