Entertainment desk | | 2 minutes Read
തമിഴ് സിനിമയിൽ ജനങ്ങൾക്കിടയിൽ പ്രത്യേക സ്ഥാനം നേടിയ സംവിധായകരിൽ ഒരാളാണ് സംവിധായകൻ മഹേന്ദ്രൻ . 12 സിനിമകൾ മാത്രം സംവിധാനം ചെയ്ത മഹേന്ദ്രൻ തമിഴ് സിനിമാ ലോകത്ത് തൻ്റേതായ സ്ഥാനം കരസ്ഥമാക്കിയിരുന്നു.
മഹേന്ദ്രൻ സംവിധാനം ചെയ്ത് ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ വലിയ വിജയം നേടിയിരുന്നു. 26 സിനിമകൾക്ക് കഥയും 27 സിനിമകൾക്ക് സംഭാഷണവും 14 സിനിമകൾക്ക് തിരക്കഥയും ഒരുക്കിയിട്ടുണ്ട് ഇദ്ദേഹം.
അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളുടെയും ഷൂട്ടിംഗ് 40 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയിട്ടുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായത് ‘ഉത്തിരിപ്പൂക്കൾ’ എന്ന സിനിമയാണ്. 30 ദിവസം കൊണ്ടാണ് ഈ സിനിമ ചിത്രീകരിച്ചത്.
പൊന്നിയൻ സെൽവൻ കഥയ്ക്ക് തിരക്കഥയെഴുതാൻ എംജിആർ മഹേന്ദ്രനെ ഏൽപ്പിച്ചിരുന്നുവെങ്കിലും ചിത്രം നടക്കാതെ പോയി.
ഇപ്പോൾ മഹേന്ദ്രൻ്റെ മുൻ പങ്കാളിയായിരുന്ന നടി പ്രേമി തന്റെ വ്യക്തി ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങൾ പങ്ക് വെച്ചത് ഏറെ ചർച്ചയ്ക്ക് വഴി വച്ചത്. ആയിരത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് പ്രേമി.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ അവർ അഭിനയിച്ചു. നടൻ സെന്താമരൈയാണ് പ്രേമിയെ സംവിധായകൻ മഹേന്ദ്രന് പരിചയപ്പെടുത്തിയത്. അന്നുമുതൽ ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു.
എന്നാൽ മഹേന്ദ്രൻ വിവാഹിതനായിരുന്നു. അതറിഞ്ഞിട്ടും പ്രേമി മഹേന്ദ്രനെ വിവാഹം കഴിച്ച് 7 വർഷം ഒരുമിച്ച് ജീവിച്ചു .ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുമുണ്ട് . ഇതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് പ്രേമി പറയുന്നു.
ആ 7 വർഷത്തെ ജീവിതത്തിൽ മഹേന്ദ്രനും പ്രേമിയും ജോലിയില്ലാത്തതിനാൽ ഒരുപാട് കഷ്ടപ്പെട്ടു. ആ സാഹചര്യത്തിലാണ് പ്രേമിയെ ഉപേക്ഷിച്ച് മഹേന്ദ്രൻ ആദ്യഭാര്യയുടെ അടുത്തേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു.
അതിനുശേഷം സഹോദരന്റെയും മാതാപിതാക്കളുടെയും സഹായത്തോടെയാണ് പ്രേമി തന്റെ കുഞ്ഞിനെ വളർത്തിയത്. നിരവധി സീരിയലുകളിലും പ്രേമി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Also Read » ആന്ധ്രയിലെ ആശ്രമത്തില്‍ മോഹന്‍ലാല്‍ ; സമൂഹമാധ്യമത്തിൽ വൈറലായി താരത്തിൻ്റെ ചിത്രങ്ങൾ
Also Read » അമല പോള്‍ വീണ്ടും വിവാഹിതയായി ; ചിത്രങ്ങള്‍ പുറത്തുവിട്ട് ജഗദ് ദേശായി
English Summary : My Mistake Was That He Went Even Knowing That He Was Married Actrss Premi Said About Diroctor Mahendran in Cinema