ഷെജിൻ കെ | | 2 minutes Read
സർക്കാർ ജോലിയില്ലാത്തതിൻ്റെ പേരിൽ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന 'ഒരപാര കല്ല്യാണവിശേഷം എന്ന ചിത്രത്തിന്റെ ടീസർ ഇറങ്ങി.
ചിത്രം നവംബർ 30 നു തിയേറ്ററുകളിൽ എത്തുന്നു.
സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്,,പുരുഷോത്തമൻ ഇ പിണറായി എന്നിവർ നിർമ്മിക്കുന്ന ചിത്രം പെണ്ണ് കിട്ടാത്ത അഞ്ച് ചെറുപ്പക്കാരുടെ കഥ പറയുന്നു.
സഹ നിർമ്മാണം സജേഷ് വാകേരി, അരവിന്ദാക്ഷൻ കണ്ണോത്ത് "ഒരപാര കല്യാണവിശേഷ"ത്തിന്റെ തിരക്കഥയും, സംവിധാനവുംനവാഗതനായ അനീഷ് പുത്തൻപുര നിർവഹിക്കുന്നു.
കഥ - സുനോജ്. ഛായാഗ്രഹണം - ഷമീർ ജിബ്രാൻ.എഡിറ്റർ - പി.സി.മോഹനൻ. സംഗീതം -ഹരികുമാർ ഹരേറാം.ഗാനരചന - പ്രേംദാസ് ഇരുവള്ളൂർ, പ്രെമോദ് വെള്ളച്ചാൽ. കല - വിനീഷ് കൂത്തുപറമ്പ്.
മേക്കപ്പ് -പ്രെജി.പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം, കോസ്റ്റ്യൂം - വിനീത് ദേവദാസ്. ബി.ജി.എം- സാമുവൽ അബി. ചീഫ് അസോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ. അസോസിയേറ്റ് ഡയറക്ടർ - അരുൺ ഉടുമ്പുംചോല. പി.ആർ.ഒ:അജയ് തുണ്ടത്തിൽ. എം കെ ഷെജിൻ.സ്റ്റിൽ - ശാലു പേയാട്.
ഭഗത് മാനുവൽ, കൈലാഷ്, അഷ്ക്കർ സൗദാൻ, ശിവാനി ഭായ്, ഭീമൻ രഘു, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, ശിവദാസ് മട്ടന്നൂർ, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, ശിവദാസ് മാറമ്പിള്ളി, കണ്ണൂർ ശ്രീലത, രശ്മി അനിൽ, എന്നിവർ അഭിനയിക്കുന്നു.
ചിത്രം നവംബർ 30 നു കേരളത്തിലെ 60 ഓളം കേന്ദ്രങ്ങളിൽ പ്രദർശനത്തിനെത്തും.
Also Read » ഒരപാര കല്ല്യാണവിശേഷം എന്ന ചിത്രം നവംബർ 30 ന്
Also Read » ചാള്‍സ് എം. സംവിധാനം ചെയ്‌യുന്ന "വാസം " ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലിസായി.
English Summary : Orapara Kalyana Vishesham Teaser in Cinema