Entertainment desk | | 1 minute Read
‘ഹൃദയം’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രണവ്-വിനീത് കോമ്പോയില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുകയാണ്.
ഒക്ടോബര്‍ 27ന് ആയിരുന്നു ചിത്രീകരണം തുടങ്ങിയത്. സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ 23 ദിവസങ്ങള്‍ കൊണ്ടാണ് പ്രണവ് മോഹന്‍ലാലിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്.
ഈ സിനിമയ്ക്കായാണ് ധ്യാന്‍ ശ്രീനിവാസന്‍ വണ്ണം കുറച്ച് മേക്കോവറില്‍ എത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.അമൃത് രാംനാഥാണ് സംഗീതം.
നിവിന്‍ പോളി, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ അണിയറയിലുണ്ട്. മേരിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Also Read » കല്യാണി പ്രിയദർശൻ്റെ ഫാമിലി എന്റെർറ്റൈനെർ "ശേഷം മൈക്കിൽ ഫാത്തിമ"യുടെ ട്രയ്ലർ റിലീസായി
Also Read » കല്യാണി പ്രിയദർശന്റെ "ശേഷം മൈക്കിൽ ഫാത്തിമ" യുടെ റിലീസ് നവംബർ 17 ന്
English Summary : Pranav Mohanlal Vineeth Sreenivasan S Varshangalkku Shesham First Schedule Over in Cinema