| 1 minute Read
വി.കെ. പ്രകാശ് ചിത്രമായ ലൈവിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്താനുള്ള ഒരുക്കത്തിലാണ് നടി പ്രിയാ പ്രകാശ് വാര്യര്‍. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് കരിയറിന്റെ തുടക്കത്തില്‍ തനിക്കുണ്ടായ ആശങ്കകളെ കുറിച്ച് നടി സംസാരിച്ചത്.
അഡാര്‍ ലവിന് പിന്നാലെ ചെയ്തത് വികെപിയോടൊപ്പം വിഷ്ണുപ്രിയ എന്ന ചിത്രമാണെന്ന് പ്രിയ പറയുന്നു. അന്ന് എവിടെ നോക്കിയാലും എനിക്കെതിരേ ഒരുപാട് നെഗറ്റിവിറ്റിയും ഹേറ്റ് ക്യാമ്പയിനും മാത്രമായിരുന്നു. എനിക്ക് പറ്റിയ പണിയാണോ സിനിമ എന്നൊക്കെയുള്ള സെല്‍ഫ് ഡൗട്ട് വന്നിരുന്ന സമയമായിരുന്നു അത്.
കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സിനിമ. എന്നെക്കൊണ്ട് ഇത് ചെയ്യാന്‍ കഴിയുമോ എന്ന് അറിയണമല്ലോ എന്ന ചിന്തയായിരുന്നു അഡാര്‍ ലവിന് ലഭിച്ച പ്രതികരണത്തിന് ശേഷമെന്ന് പ്രിയ പറയുന്നു. അപ്പോഴാണ് വിഷ്ണുപ്രിയയുമായി സാര്‍ വരുന്നത്. അന്ന് ആ ഓഫര്‍ കണ്ട് ഞാന്‍ അതിശയിച്ചു പോയി.
സാര്‍ നമുക്ക് ചെയ്യാം എന്ന് പറഞ്ഞ വിശ്വാസത്തിലാണ് സിനിമയില്‍ അഭിനയിക്കാനായി പോകുന്നത്. എന്നാല്‍ ആദ്യദിവസത്തെ ഷൂട്ട് വരെ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമോ എന്നുള്ള ടെന്‍ഷന്‍ സാറിനും ഉള്ളതായി തോന്നി.
പക്ഷേ ഫസ്റ്റ് ദിവസം ഷോട്ട് കഴിഞ്ഞിട്ട് സര്‍ എന്നോട് പറഞ്ഞത് ഇങ്ങനെ തന്നെ ചെയ്താല്‍ മതി അടിപൊളിയാണ് എന്നൊക്കെയാണ് പ്രിയ കൂട്ടിച്ചേര്‍ത്തു.
Also Read » പോലീസുകാരുടെ കുട്ടികളിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നു ; തുറന്ന് പറഞ്ഞ് കൊച്ചി പോലീസ് കമ്മീഷണർ
English Summary : Priya Varrier Opens Up About Her Ordeal in Cinema