| 1 minute Read
മണിരത്നം ഒരുക്കി വരുന്ന ബ്രമ്മാണ്ട ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. രണ്ടു ഭാഗങ്ങളായി പുറത്ത് വരാനിരിക്കുന്ന ഈ ചിത്രത്തിൽ വിക്രം, കാർത്തി, ജയം രവി, തൃഷ, ഐശ്വര്യ റായ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
‘ലൈക്ക പ്രൊഡക്ഷൻസ്’ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഏ.ആർ.റഹ്മാനും, ഛായാഗ്രഹണം രവിവർമനും, എഡിറ്റിങ് ശ്രീകർ പ്രസാദുമാണ് നിർവ്വഹിക്കുന്നത്.
ചിത്രത്തിന്റെ ആദ്യഭാഗം സെപ്തംബർ 30-ന് റിലീസാകാനിരിക്കുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് നടൻ വിക്രം വിട്ടു നിൽക്കുന്നത്ത വലിയ ചർച്ചയായിട്ടുണ്ട്.
കഴിഞ്ഞ മാസം ടീസർ ലോഞ്ചിലും ഈയിടെ ചെന്നൈയിലുള്ള എക്സ്പ്രസ്സ് മാളിൽ നടന്ന ഗാനപ്രകാശന ചടങ്ങിലും വിക്രം പങ്കെടുക്കുകയുണ്ടായില്ല. കഴിഞ്ഞ മാസം നടന്ന ടീസർ ലോഞ്ചിൽ വിക്രം പങ്കെടുക്കാതിരുന്നത് അദ്ദേഹം അസുഖമായി ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന കാരണം കൊണ്ടായിരുന്നു.
എന്നാൽ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാനായകനായ വിക്രം ഈ രണ്ടു പരിപാടികളിലും പങ്കെടുക്കാതിരുന്നത് അദ്ദേഹത്തിന് മണിരത്നം മേലെയുള്ള അതൃപ്തികൊണ്ടാണ് എന്നാണു കോളിവുഡിലെ ഇപ്പോഴത്തെ സംസാരം.
ഇതിനു കാരണമായി പറയപ്പെടുന്നത് ചിത്രത്തിന്റെ കഥയനുസരിച്ച് വിക്രം, ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇത് ‘പൊന്നിയിൻ സെൽവൻ’ നോവലിലെ ഒരു പ്രധാന കഥാപാത്രമാണ്. എന്നാൽ ചിത്രീകരണം കഴിഞ്ഞതിന് ശേഷം വിക്രം അഭിനയിച്ച ഒരുപാട് രംഗങ്ങൾ മണിരത്നം എഡിറ്റ് ചെയ്തു കുറച്ചുവത്രേ! അത് കാരണമാണ് വിക്രമിന് മണിരത്നം മേലെ അതൃപ്തി ഉണ്ടായി ‘പൊന്നിയിൻ സെൽവ’ന്റെ ഓരോ പ്രൊമോഷൻ പരിപാടികളിൽ നിന്നും വിക്രം വിട്ടുനിൽക്കുന്നത് എന്നാണു പറയപ്പെടുന്നത്.
Also Read » യൂട്യൂബിൽ തരംഗമായി ‘ ഖതർനാക് ‘ ;ഒരു ദിവസം കൊണ്ട് കണ്ടത് പതിനായിരങ്ങൾ
Also Read » യുവതികൾക്ക് തണലൊരുക്കി അവളിടം ക്ലബ്ബുകൾ : ‘സ്നേഹയാനം’ വഴി ഇലക്ട്രിക് ഓട്ടോ
English Summary : Promotion Of Ponniyin Selvan Film in Cinema