main

'മാരിവില്ലേ അവളോടു മെല്ലേ...'; പക്വമായ പ്രണയാനുഭവമായ് 'റാണി ചിത്തിര മാർത്താണ്ഡ'യിലെ മനോഹരമായ ഗാനം

ഓരോരുത്തർക്കും ജീവിതത്തിലൊരിക്കൽ പോലും മറക്കാൻ കഴിയാത്ത അനുഭവമായിരിക്കും പ്രണയം. കടലാഴമുള്ളൊരു നനുത്ത ഓ‌ര്‍മ്മയായി എക്കാലവും മനസ്സിന്‍റെയൊരു കോണിൽ മാരിവില്ലഴകായ് അത് പതിഞ്ഞ് കിടക്കുന്നുണ്ടാകും.

11552-1695125494-img-20230919-wa0011

ഒരു ചെറുതെന്നൽ തലോടൽ പോലെ ആ സ്മൃതികളെന്നും ഉള്ളിലുണ്ടാകും... അത്തരത്തിൽ ഇരുഹൃദയങ്ങളുടെ പക്വമായ പ്രണയാനുഭവം സമ്മാനിക്കുന്ന അനുരാഗാർദ്രമായ ഗാനമാണ് 'റാണി ചിത്തിര മാര്‍ത്താണ്ഡ' എന്ന പുതിയ ചിത്രത്തിലേതായി ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന 'മാരിവില്ലെ അവളോട് മെല്ലെ...' എന്ന് തുടങ്ങുന്ന ഗാനം.

ചിത്രത്തിൽ നായകനായെത്തുന്ന ജോസ്‍കുട്ടി ജേക്കബിന്‍റേയും നായികയായെത്തുന്ന കീർത്തനയുടേയും അനുരാഗാർദ്ര നിമിഷങ്ങളാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു സ്ലോ മൂഡിലുള്ള വ്യത്യസ്തമായ ഈ റൊമാന്‍റിക് മെലഡിയിൽ ആദ്യ കേൾവിയിൽ തന്നെ മനസ്സ് കീഴടക്കുന്ന ഈണവും ആലാപനവും വരികളുമാണ്.

വിനായക് ശശികുമാറിന്‍റെ വരികൾക്ക് മനോജ് ജോർജ്ജ് ഈണം നൽകി വിജയ് യേശുദാസ് ആലപിച്ചിരിക്കുന്ന ഈ ഗാനം മലയാളത്തിലെ കേട്ടുമതിവരാത്ത പ്രണയ ഗാനങ്ങളുടെ പട്ടികയിൽ ഇടം നേടുമെന്നുറപ്പാണ്.

വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പിങ്കു പീറ്റർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പ്രമേയവുമായാണ് എത്തുന്നത്.


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

11552-1695125559-img-20230919-wa0011

ഈ പ്രദേശത്ത് വസിക്കുന്ന ഒരു അച്ഛന്‍റേയും മകന്‍റേയും അവരുമായി ബന്ധപ്പെട്ട മറ്റ് പലരുടേയും ജീവിതങ്ങളാണ് സിനിമ പറയുന്നത്. ഒരു മെഡിക്കൽ ഷോപ്പ് ഉടമയായ അച്ഛനിൽ നിന്ന് ആ ബിസിനസ് മകൻ ഏറ്റെടുക്കുന്നതും, അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കൻഡ് ജനറേഷൻ ബിസിനസ് പ്രശ്നങ്ങളും, അതിനിടയിൽ പ്രണയം മൂലം സംഭവിക്കുന്ന ചില കാര്യങ്ങളുമൊക്കെയാണ് റൊമാന്‍റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമയിൽ അവതരിപ്പിക്കുന്നത്.

സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയ അനൗണ്സ്മെന്‍റ് ടീസറും ഫസ്റ്റ് ലുക്കും 'ആരും കാണാ കായൽ കുയിലേ...' എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. രസകരമായതും ഒപ്പം കൗതുകം നിറഞ്ഞതുമായ സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് ലഭിക്കുന്ന സൂചനകൾ.

ജോസ്‍കുട്ടി ജേക്കബ് നായകനായെത്തുന്ന സിനിമയിൽ കീർത്തന ശ്രീകുമാർ, കോട്ടയം നസീർ, വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.

രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിഖിൽ എസ് പ്രവീൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടർ, സ്ട്രിംഗ് അറേഞ്ചർ, സോളോ വയലിനിസ്റ്റ്, കോറൽ അറേഞ്ചർ ആയിരുന്ന മനോജ് ജോർജ്ജാണ് സിനിമയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. ചീഫ് അസോ.ഡയറക്ടര്‍ അനൂപ് കെ.എസ് ആണ്.

എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കലാസംവിധാനം: ഔസേഫ് ജോൺ, കോസ്റ്റ്യൂം: ലേഖ മോഹൻ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, കോറിയോഗ്രഫി: വിജി സതീഷ്, സൗണ്ട് ഡിസൈൻ: അരുൺ വർമ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ്: ആർ മുത്തുരാജ്, അസോ.ഡയറക്ടേഴ്സ്: എംഎസ് നിഥിൻ, നിഖിൽ രാജ്, അസോ.ക്യാമറ: തൻസിൻ ബഷീ‍ർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ: ആദർശ് സുന്ദർ, അസി.ഡയറക്ടര്‍: അനന്ദു ഹരി, വിഎഫ്എക്സ്: മേരകി, സ്റ്റിൽസ്: ഷെബീർ ടികെ, ഡിസൈൻസ്: യെല്ലോടൂത്ത്, പി.ആർ.ഒ: പി.ശിവപ്രസാദ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.


Also Read » ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന 'റാണി' ഒക്ടോബർ 6ന് തിയേറ്ററിലേക്ക്....


Also Read » അഭ്യൂഹങ്ങൾക്ക് വിരാമം; 'റാണി' ഒക്ടോബർ 6ന് തിയേറ്ററിലേക്ക്....


RELATED

English Summary : Rani Chithira Marthanda Malayalam Movie in Cinema

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0725 seconds.