main

"ഗാനമാധുരി" യ്ക്ക് സത്യജിത് റേ ഫിലിം സൊസൈറ്റി അവാർഡ്.


ചലച്ചിത്ര സംഗീതത്തെപ്പറ്റിയുള്ള മികച്ച രചനയായി ചലച്ചിത്ര ഗായിക മാധുരിയുടെ സമഗ്ര ജീവിതവും സംഗീത യാത്രയും പ്രതിപാദിക്കുന്ന "ഗാനമാധുരി" എന്ന പുസ്തകം അർഹമായി. പ്രദീപ് കുമാരപിള്ള, അനിൽ.ആർ.എൽ. എന്നിവർ ചേർന്നെഴുതിയതാണ് "ഗാനമാധുരി''.

സി.എസ്. മീനാക്ഷി എഴുതിയ “പെൺപാട്ട് താരകൾ' എന്ന ഗ്രന്ഥവും ഗാനശാഖയിലെ ഗ്രന്ഥത്തിനുള്ള പുരസ്കാരം നേടി.

17484-1717422685-83027b9f-859b-45b3-8b07-183fa5f642f7


ഡോ.രശ്മി ജി, അനിൽ കുമാർ കെ.എസ്. എന്നിവർചേർന്നെഴുതിയ - “കാഴ്ചയുടെ നിർമ്മിതികൾ'' പാലോട് ദിവാകരൻ എഴുതിയ "മലയാള സിനിമ അന്നും ഇന്നും" പല്ലിശ്ശേരി രചിച്ച - "മോഹൻലാലിനൊപ്പം" എന്നിവ മികച്ച ചലച്ചിത്രാധിഷ്ഠിത രചന കൾക്കുള്ള പുരസ്കാരങ്ങൾ നേടി.

നാടക നടൻ മീനമ്പലം സന്തോഷ് എഴുതിയ "വേദി" മികച്ച നാടക സംബന്ധമായ പുസ്തകമായപ്പോൾ മികച്ച ഓർമ്മക്കുറിപ്പു കൾക്കുള്ള അവാർഡ് വി.വി.കുമാറിൻ്റെ "കൊഴുന്നു മണക്കുന്ന രാത്രികൾ " നേടി.

മികച്ച ചരിത്ര നോവലായി സലിൻ മാങ്കുഴിയുടെ “എതിർവാ"യും മികച്ച യാത്രാക്കുറിപ്പുകൾക്കുള്ള പുരസ്കാരം രമ്യ.എസ്.ആനന്ദ് എഴുതിയ “വഴികളിൽ തെളിയുന്ന മുഖങ്ങൾ " ക്കും മികച്ച ആരോഗ്യ സംബന്ധമായ കൃതിയായി ഡോ.എൻ അജയൻ എഴുതിയ “റാബീസ്' എന്നിവ അർഹമായി.

മികച്ച നോവലുകളായി ജെ.സേവ്യർ രചിച്ച “മഞ്ഞനാരകം" ലാലി രംഗനാഥ് എഴുതിയ “നീലിമ" എന്നിവയും മികച്ച നോവലെറ്റായി ഡോ.ബിന്ദു ബാലകൃഷ്ണൻ്റെ “അർദ്ധനാരിശ്വരനാരി'' യും തിരഞ്ഞെടു ക്കപ്പെട്ടു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കവിത സമാഹാരത്തിനുള്ള പുരസ്കാരങ്ങൾക്ക് രശ്മി പ്രകാശ് എഴുതിയ അഹം", വിഷ്ണു ശിവദാസ് സുപ്രഭ എഴുതിയ “ഞാൻ മനുഷ്യനെ കണ്ടപ്പോൾ" ആശ കിഷോർ എഴുതിയ “മൺകട്ടകളുടെ വികൃതികൾ" , റെജി ചന്ദ്രശേഖർ എഴുതിയ “ഭ്രമരവസന്തം" എന്നിവ അർഹമായി.

മികച്ച അന്യഭാഷാ കവിതയായി ജസീന്താ മോറിസ് എഴുതിയ “ബിറ്റ്സ് ഓഫ് പേപ്പർ'' അവാർഡിനർഹമായി.

മികച്ച മിനികഥ പുരസ്കാരം മെക്കാർട്ടിൻ്റെ "കുത്തിവരകൾ" ക്ക് ലഭിച്ചു.

ഡോ. ശ്രീരേഖ പണിക്കർ എഴുതിയ കണ്ണീർക്കൊന്ന, അഡ്വ. അനിൽ കാട്ടാക്കട എഴുതിയ നീണ്ടുപോയ വഴികളിൽ നിറംമങ്ങിയ ജീവിതങ്ങൾ, കെ.എ.ഉണ്ണിത്താൻ എഴുതിയ “നിലാവിന്റെ കെമിസ്ട്രി എന്നിവ മികച്ച ചെറുകഥാ സമാഹാരങ്ങൾക്കുള്ള അവാർഡ് നേടി.

(ചെറുകഥ സമാഹാരങ്ങളിൽ നിന്നും തിരഞ്ഞ ടുത്ത ചെറുകഥയ്ക്കുള്ള അവാർഡ് ) സതീജ .വി.ആർ എഴുതിയ “മൂന്നു പെണ്ണുങ്ങളുടെ കഥ' എന്ന കഥാസമാഹാരത്തിലെ മൂന്നു പെണ്ണുങ്ങളുടെ കഥ, അമർനാഥ് പള്ളത്ത് എഴുതിയ “ഞമ്മന്റെ കോഴിക്കോട്'' എന്ന ചെറുകഥ സമാഹാരത്തിലെ ചാത്തു ക്കുട്ടിയുടെ പേരക്കുട്ടികൾ എന്ന ചെറുകഥ, മായാത്ത കാൽപ്പാടുകൾ എന്ന സമാഹാരത്തിലെ ഡോ. ടി.സുരേഷ് കുമാർ എഴുതിയ ഹൃദയത്തിന് ഒരവധി എന്നിവയ്ക്ക് ലഭിച്ചു.

മികച്ച ലേഖന ങ്ങൾക്കുള്ള അവാർഡുകൾക്ക് അഡ്വ. എസ്.റ്റി. സുരേഷ് കുമാർ (“ജയരാജ് - ഇന്ത്യൻ എക്സ്പ്രസ്സിൽ പ്രസിദ്ധീകരിച്ചത്), കിരൺ രവീന്ദ്രൻ (ശേഷം വെള്ളിത്തിരയിൽ - ദേശാഭിമാനി) , തളിയൽ എൻ. രാജശേഖരൻ പിള്ള
(“ആദ്ധ്യാത്മിക രാമായണത്തിലെ ഭക്തി) എന്നിവർ അർഹരായി.

സത്യജിത് റേ ഫിലിം സൊസൈറ്റി ചെയർമാൻ സജിൻ ലാൽ , പുസ്തക ജൂറി ചെയർമാൻ ഡോ. രാജാവാര്യർ ,ജൂറി,അംഗങ്ങളായ അഡ്വ. ബിന്ദു.ആർ,ബാബു വെളപ്പായ എന്നിവർ ഉൾപ്പെട്ട അവാർഡ് കമ്മറ്റിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.


Also Read » ഷീലയ്ക്കും പ്രഭാവർമ്മയ്ക്കും സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പുരസ്കാരം സമ്മാനിച്ചു


Also Read » പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡുകൾ വിതരണം ചെയ്തുRELATED

English Summary : Satyajit Ray Film Society Has Announced The 2024 Literary Awards in Cinema


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

സത്യജിത് റേ ഫിലിം സൊസൈറ്റി 2024-ലെ സാഹിത്യകൃതികൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു ; ചലച്ചിത്ര സംഗീതത്തെപ്പറ്റിയുള്ള മികച്ച രചനയായി ചലച്ചിത്ര ഗായിക മാധുരിയുടെ സമഗ്ര ജീവിതവും സംഗീത യാത്രയും പ്രതിപാദിക്കുന്ന "ഗാനമാധുരി" എന്ന പുസ്തകം അർഹമായി - https://www.flashnewsonline.com/f/k-1kp5V/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.83 MB / ⏱️ 0.1611 seconds.