ഗൾഫ് ഡെസ്ക് | | 1 minute Read
അപ്പാനി ശരത്തിനെ നായകനാക്കി സുരേഷ് ഗോപാനം കഥയെഴുതി സംവിധാനം ചെയ്യുന്ന" സീൻ നമ്പർ 36 മാളവിക വീട് " ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.
മഞ്ജു സുരേഷ് ഫിലിംസിന്റെ ബാനറിൽ മഞ്ജു സുരേഷ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ യുവതാരം വമിക സുരേഷ് നായികയാവുന്നു.
കൈലാഷ്, ശശാങ്കൻ, നിർമ്മൽ പാലാഴി, ഹരീഷ് കണാരൻ, സബിത നായർ, പാപ്പൻ എന്നിവരാണ് മറ്റു താരങ്ങൾ.
നർമ്മം, പ്രണയം ആക്ഷൻ എന്നിവയ്ക്ക്
പ്രാധാന്യം നൽകി ഒരുക്കുന്ന"സീൻ നമ്പർ 36, മാളവിക വീട് " എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്ര സ്വാമി നിർവഹിക്കുന്നു.
കൃഷ്ണകുമാർ ബാലുശ്ശേരി തിരക്കഥ
സംഭാഷണമെഴുതുന്നു.
ചിത്രസംയോജനം- ഹരി ജി നായർ, സംഗീത് കുമാർ സംഗീതം പകരുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സായ് ബാലയുടെതാണ്.
പ്രൊഡക്ഷൻ കൺട്രോളർ-അജിത്ത് ചെമ്പകശ്ശേരി, പ്രൊജക്ട് ഡിസൈനർ- പ്രഭീഷ് കാലിക്കറ്റ്, പ്രൊഡക്ഷൻ ഡിസൈനർ -ബാബു പഴിഞ്ചേരി, കല- ജോഷി അഗസ്റ്റിൻ,
കോസ്റ്റ്യൂം ഡിസൈനർ- നിലൂണ, വസ്ത്രാലങ്കാരം- സന്ദീപ്, മേക്കപ്പ് - പ്രഭീഷ് കാലിക്കറ്റ്, സ്റ്റിൽസ്- സജിത്ത്, പരസ്യക്കല- മനോജ് ഡിസൈൻ, ഫിനാൻസ് കൺട്രോളർ- സുരേഷ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ- ജയേന്ദ്ര ശർമ്മ,ആക്ഷൻ- ബ്രൂസ് ലി രാജേഷ്,
പി ആർ ഒ-എ എസ് ദിനേശ്.
Also Read » "മുകൾപ്പരപ്പ് " ഇന്നു മുതൽ.
Also Read » ഓൺലൈൻ വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ
English Summary : Scene No 36 Malavika S House From Today in Cinema