main

ഷീലയ്ക്കും പ്രഭാവർമ്മയ്ക്കും സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പുരസ്കാരം സമ്മാനിച്ചു


തിരുവനന്തപുരം : സത്യജിത് റേ ഫിലിം സൊ സൈറ്റിയുടെ ഗോൾഡൻ ആർക്ക് ഫിലിം അവാർഡ് നടി ഷീലയ്ക്കും സാഹിത്യ പുരസ്കാരം പ്രഭാവർമ്മയ്ക്കും സ്പീക്കർ എ എൻ ഷംസീർ സമ്മാനിച്ചു.

17543-1717898442-83027b9f-859b-45b3-8b07-183fa5f642f7


എകെജി ഹാളി ലെ ചടങ്ങിൽ സത്യജിത് റേ ഫിലിം സൊസൈറ്റി ചെയർമാൻ സജിൻ ലാൽ അധ്യക്ഷനായി. ടെലിവിഷൻ അവാർഡുകളും ഡോക്യുമെന്ററി, ഷോർട്ട്ഫിലിം പു രസ്കാരങ്ങളും സത്യജിത് റേ ഗോൾഡൻ പെൻ ബുക്ക്സ് എന്നിവയും വിതരണം ചെയ്തു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി ആർ ബിന്ദു, നടൻ ശങ്കർ, ജി വേണു ഗോപാൽ, ബാലു കിരിയത്ത്, പ്രേംകുമാർ, സൂര്യകൃഷ്ണമൂർ ത്തി, ജോർജ് ഓണക്കൂർ, രാ ജസേനൻ, ജി എസ് വിജയൻ, സുരേഷ് ഉണ്ണിത്താൻ, വേട്ടക്കുളം ശിവാനന്ദൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നിർമ്മാതാക്കളായ വിനോദ്കരിച്ചേരി (ചിത്രം:കുത്തൂട്) ടൈറ്റസ് പീറ്റർ (ചിത്രം: ഇതുവരെ), രാമചന്ദ്രൻ നായർ (ചിത്രം: ജൈവം), അഭിനേതാവ് രാജസേനൻ (മികച്ച നടൻ) ശാലു മേനോൻ (മികച്ച നടി ) മെഹമ്മൂദ് കെ.എസ് (മികച്ച സംവിധായകൻ) തുടങ്ങി നൂറിലധികം പേർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

നടി ഷീലയെ ആദരിക്കുന്ന ഷീലാമൃതം എന്ന സംഗീത പരിപാടിയും ചടങ്ങിനോടനുബന്ധിച്ച് നടന്നു.


Also Read » "ഗാനമാധുരി" യ്ക്ക് സത്യജിത് റേ ഫിലിം സൊസൈറ്റി അവാർഡ്.


Also Read » കല കുവൈറ്റ്‌ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ "മിന്നും താരങ്ങൾ" ഡബ്സ് മാഷ് കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നു



RELATED

English Summary : Sheela And Prabhavarma Were Presented With The Satyajit Ray Film Society Award in Cinema


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

സത്യജിത് റേ ഫിലിം സൊ സൈറ്റിയുടെ ഗോൾഡൻ ആർക്ക് ഫിലിം അവാർഡ് നടി ഷീലയ്ക്കും സാഹിത്യ പുരസ്കാരം പ്രഭാവർമ്മയ്ക്കും സ്പീക്കർ എ എൻ ഷംസീർ സമ്മാനിച്ചു - https://www.flashnewsonline.com/f/kBen45-/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.1291 seconds.