main

അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവനായി സുരേഷ് ഗോപി!! JSK യുടെ പുത്തൻ പോസ്റ്റർ പുറത്ത്..


സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെ. എസ്. കെ’ .

17530-1717809456-83027b9f-859b-45b3-8b07-183fa5f642f7


ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് JSK യുടെ പൂർണരൂപം. ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ. എസ്. കെ യിൽ എത്തുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുകയാണ്. ഏറെ നാളുകൾക്കു ശേഷമാണു വക്കീൽ വേഷത്തിൽ സുരേഷ് ഗോപി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. " I know what i am doing, and will continue doing the same " എന്ന ടാഗ് ലൈനോടെ എത്തിയ JSK യുടെ പുതിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

സൂപ്പർതാരം മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. മാധവ് സുരേഷ്, അക്സർ അലി, ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ് , യദു കൃഷ്ണ, ജയൻ ചേർത്തല, രജത്ത് മേനോൻ, ഷഫീർ ഖാൻ, കോട്ടയം രമേശ്‌,അഭിഷേക് രവീന്ദ്രൻ, നിസ്താർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, ദിലീപ് മേനോൻ, ജോമോൻ ജോഷി, വൈഷ്ണവി രാജ്, മഞ്ജു ശ്രീ, ദിനി, ജോസ് ചെങ്ങന്നൂർ, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് മറ്റുള്ള താരങ്ങൾ

കോസ്മോസ് എന്റർടൈൻമെന്റും ഇഫാർ മീഡിയയും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ജെ ഫാനിന്ത്ര കുമാർ, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുജിത് നായരും, കിരൺ രാജുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് .

ഡി ഒ പി - റെണദിവേ,എഡിറ്റർ സംജിത് മുഹമ്മദ്, മ്യുസിക് ഗിരീഷ് നാരായണൻ, റീ റെക്കോർഡിങ് - ക്രിസ്റ്റോ ജോബി , അഡീഷണൽ സ്ക്രീൻപ്ലേ ആൻഡ് ഡയലോഗ് - ജയ് വിഷ്ണു, മുനീർ മുഹമ്മദുണ്ണി, വിഷ്ണു വംശ, ചീഫ് അസോസിയേറ്റ് ഡയറെക്ടെഴ്സ് - രാജേഷ് അടൂർ, കെ ജെ വിനയൻ, കോസ്റ്റും ഡിസൈനർ - അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ - അമൃതാ മോഹനൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, ശബരി കൃഷ്ണ, മേക്കപ്പ് - പ്രദീപ്‌ രംഗൻ, ആർട്ട് ഡയറക്ഷൻ - ജയൻ ക്രയോൺ, വി എഫ് എക്സ് - ഐഡന്റ് ലാബ്, ആക്ഷൻ കൊറിയോഗ്രാഫി - മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, സ്റ്റിൽസ് - ജെഫിൻ ബിജോയ്‌, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, കോൺടെന്റ് കോർഡിനേഷൻ - അനന്തു സുരേഷ് (എന്റർടൈൻമെന്റ് കോർണർ).


Also Read » അരിസ്റ്റോ സുരേഷ് നായകന്‍; 'മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി...


Also Read » കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാർ ; സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനും മൂന്നാം മോദി സർക്കാരിലേക്ക്.RELATED

English Summary : Suresh Gopi As Advocate David Abel Donovan New Poster Of Jsk Is Out in Cinema


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവനായി സുരേഷ് ഗോപി!! JSK യുടെ പുത്തൻ പോസ്റ്റർ പുറത്ത്.. - https://www.flashnewsonline.com/f/krA7ePr/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1172 seconds.