main

സുരേഷ് ഗോപി ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു ; 'പാപ്പൻ' ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുകയാണ്


2327-1658738898-20220725-141310


കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയും, നിരവധി ദുരൂഹതകളും സസ്പെൻസുമെല്ലാം കോർത്തിണക്കി മലയാളത്തിൻ്റെ മാസ്റ്റർ ക്രാഫ്റ്റ് മാനായ ജോഷി ഒരുക്കുന്ന ആക്ഷൻ,മാസ് ചിത്രമായ 'പാപ്പൻ ജൂലായ് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുകയാണ്.

ശ്രീ ഗോകുലം മൂവി സ്സിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിൻ്റെയും ഇഫാർമീഡിയയുടേയും ബാനറിലാണ് ഒരുങ്ങുന്നത്.

2327-1658738926-fb-img-1658738561343

ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി എന്നിവരാണ് നിർമ്മാതാക്കൾ ഏബ്രഹാം മാത്യു മാത്തൻ എന്ന ഐ.പി.എസ്.കേഡർ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സുരേഷ് ഗോപിയാണ് ഈ കഥാപാത്രത്തെ ഭദ്രമാക്കുന്നത്.

ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഒരു ക്ലീൻ എൻ്റർടൈനർ തന്നെയായിരിക്കും ഈ ചിത്രം.ഗോകുൽസുരേഷ് ഗോപി. മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീതാ പിള്ളയാണ് നായിക.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കനിഹ, ആശാ ശരത്ത്, സാ സ്വികാ. ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്,, അച്ചുതൻ നായർ , സജിതാ മoത്തിൽ, സാവിത്രി ശ്രീധർ, ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ ,ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ' എന്നിവരും പ്രധാന താരങ്ങളാണ്.

ആർ.ജെ.ഷാനിൻ്റേതാണ്‌ തിരക്കഥ.
ഗാനങ്ങൾ - മനു മഞ്ജിത്ത്.-ജ്യോതിഷ് കാശി, സംഗീതം -ജെയ്ക്ക് ബിജോയ്സ്.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം. നിമേഷ് താനൂർ
മേക്കപ്പ് - റോണക്സ് സേവ്യർ.

2327-1658738928-fb-img-1658738570832

കോസ്റ്റ്യം -ഡിസൈൻ.പ്രവീൺ വർമ്മ
: ക്രിയേറ്റീവ് കോൺട്രിബ്യുഷൻ - അഭിലാഷ് ജോഷി. അസ്സോസ്സിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി. കോ- പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ - സി.വി.പ്രവീൺ, സുജിത്.ജെ.നായർ.ഷാജി.എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സെബാസ്റ്റ്യൻ കൊണ്ടൂപ്പറമ്പിൽ യു.എസ്.എ) തോമസ് ജോൺ (യു.എസ്.എ)കൃഷ്ണമൂർത്തി.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -വിജയ്.ജി.എസ്. പ്രൊഡക്ഷൻ കൺട്രോളർ- എസ്.മുരുകൻ.
ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്.

ഫോട്ടോ - നന്ദുഗോപാലകൃഷ്ണൻ.


Also Read » ''ശ്രീ മുത്തപ്പൻ'' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു : മെയ്‌ രണ്ടാംവാരം ചിത്രം പ്രദർശനത്തിനെത്തും


Also Read » ബംഗാളികളുടെ നായകനായി 'അരിസ്റ്റോ സുരേഷ് ;"മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ" ടൈറ്റിൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ



RELATED

English Summary : Suresh Gopi S Pappan To Hit The Screens On 29th in Cinema


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0009 seconds.