ഗൾഫ് ഡെസ്ക് | | 3 minutes Read
പി.ആർ.സുമേരൻ.
കൊച്ചി:കേരള ചലച്ചിത്ര അവാർഡിൽ സ്ത്രീ / ട്രാൻസ്ജെൻഡർ വിഭാഗത്തിൽ അവാർഡ് നേടിയ നേഹക്ക് തമിഴ്നാട് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ച് കത്തെഴുതി.
മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ പി.അഭിജിത്ത് സംവിധാനം ചെയ്ത ചിത്രമാണ്. 'അന്തരം' ചിത്രത്തിലെ നായികയായ നേഹ തമിഴ്നാട് സ്വദേശിയാണ്. അന്തരത്തിലെ മികച്ച പ്രകടനത്തിനാണ് നേഹക്ക് കേരള ചലച്ചിത്ര അവാർഡ് ലഭിച്ചത്.
സ്റ്റാലിൻ്റെ കത്തിലെ വാക്കുകൾ..
'52ാമത് കേരള ചലച്ചിത്ര അവാർഡിൽ സ്ത്രീ / ട്രാൻസ്ജെൻഡർ വിഭാഗത്തിൽ തമിഴ്നാട്ടുകാരിയായ നേഹക്ക് അന്തരം എന്ന സിനിമയിലെ അഭിനയ മികവിന് പുരസ്കാരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.
ട്രാൻസ് വ്യക്തികൾ രാഷ്ട്രീയത്തിലും കലയിലും സ്വന്തം ഇടമുണ്ടാക്കണമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രിയും സാധാരണ മനുഷ്യൻ എന്ന നിലയിലും ഞാൻ ആഗ്രഹിക്കുന്നത്. നേഹയുടെ നേട്ടത്തിൽ എനിക്ക് അങ്ങേയറ്റം അഭിമാനമുണ്ട്.
ചെറുപ്രായത്തിൽ തന്നെ കുടുംബം അവഗണിക്കുകയും വീടുവിട്ടിറങ്ങേണ്ടി വരികയും ചെയ്ത നേഹ കഠി നാധ്വാനത്തിലൂടെയാണ് വിജയം നേടിയത്. അവരുടെ ജീവിതം ഇതു പോലുള്ള മനുഷ്യർക്ക് പ്രചോദനമാകട്ടെ. ട്രാൻസ് വ്യക്തികൾ സിനിമയിൽ മുഖ്യ വേഷങ്ങളിലെത്തി അതുവഴി സാമൂഹിക നീതിയുണ്ടാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.'
ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോജോ ജോൺ ജോസഫ്, പോൾ കൊള്ളാന്നൂർ, ജോമിൻ.വി.ജിയോ, രേണുക അയ്യപ്പൻ, എ.ഗോഭില എന്നിവരാണ് നിർമാതാക്കൾ.കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍.
'രക്ഷാധികാരി ബൈജു' വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ .രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ട്രാന്‍സ് സ്ത്രീയുടെ ജീവിതം പ്രമേയമായുള്ള.
ഈ ചിത്രം കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്‍റെ സോഷ്യല്‍ പൊളിറ്റിക്സും പറയുന്നു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്സിബിഷനുകളും ഡോക്യുമെന്‍ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് പി അഭിജിത്ത്.
രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബരന്‍, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി ,രാഹുല്‍രാജീവ്, ബാസില്‍. എന്‍ ,ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ബാനര്‍-ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, സംവിധാനം- പി. അഭിജിത്ത്, നിര്‍മ്മാതാക്കള്‍ - ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ ശോഭില, സഹനിര്‍മ്മാതാക്കള്‍- ജസ്റ്റിന്‍ ജോസഫ്, മഹീപ് ഹരിദാസ്,തിരക്കഥ, സംഭാഷണം-ഷാനവാസ് എം എ,ഛായാഗ്രഹണം- എ മുഹമ്മദ്, എഡിറ്റിങ്- അമല്‍ജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് യാത്ര, പശ്ചാത്തല സംഗീതം - പാരീസ് വി ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാന്‍റ്, കളറിസ്റ്റ്- സാജിത് വി പി, ഗാനരചന-അജീഷ് ദാസന്‍, സംഗീതം- രാജേഷ് വിജയ്, ഗായിക- സിത്താര കൃഷ്ണകുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ശ്രീജിത്ത് സുന്ദരം, മേക്കപ്പ്- ഷിജു ഫറോക്ക്, വസ്ത്രാലങ്കാരം- എ ശോഭില, വി പി ശ്രീജിഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്തു, ക്യാമറ അസോസിയേറ്റ്- ചന്തു മേപ്പയ്യൂര്‍, സച്ചിന്‍ രാമചന്ദ്രന്‍, ക്യാമറ അസിസ്റ്റന്‍റ്- വിപിന്‍ പേരാമ്പ്ര, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്- രാഹുല്‍ എൻ.ബി, വിഷ്ണു പ്രമോദ്, ഗഫര്‍ ഹരീഷ് റയറോം, കലാസംവിധാനം-പി ഗൗതം, പി ദേവിക, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, പ്രൊഡക്ഷന്‍ മാനേജര്‍- പി. അൻജിത്ത്, ലൊക്കേഷന്‍ മാനേജര്‍- ഷാജി മൈത്രി, ക്രിയേറ്റീവ് സപ്പോര്‍ട്ട്- എ സക്കീര്‍ഹുസൈന്‍, സ്റ്റില്‍സ്- എബിന്‍ സോമന്‍, കെ വി ശ്രീജേഷ്, ടൈറ്റില്‍ കെന്‍സ് ഹാരിസ്, ഡിസൈന്‍സ്- അമീര്‍ ഫൈസല്‍, സബ് ടൈറ്റില്‍സ്- എസ് മുരളീകൃഷ്ണന്‍, ലീഗല്‍ അഡ്വൈസര്‍- പി ബി റിഷാദ്, മെസ് കെ വസന്തന്‍, ഗതാഗതം- രാഹുല്‍ രാജീവ്, പ്രണവ് എന്നിവരാണ് അന്തരത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.
പി ആര്‍ സുമേരന്‍(പി ആര്‍ ഒ)
9446190254
Also Read » പ്രധാനമന്ത്രി പ്രതികരിക്കുന്നത് യാഥാർത്ഥ്യം മനസിലാക്കാതെ; സനാതന ധർമ്മ വിവാദത്തിൽ പ്രതികരിച്ച് സ്റ്റാലിൻ
English Summary : Tamil Nadu Chief Minister Mk Stalin Congratulates Antharam Heroine Neha On Winning Film Award in Cinema